image

7 Feb 2024 1:00 PM GMT

Mutual Funds

പുതിയ ബിഎസ്ഇ ഇന്‍ഡക്‌സ് ഫണ്ടുമായി ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്

MyFin Desk

axis s&p bse sensex index fund nfo till 22
X

Summary

  • ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 22 ന് അവസാനിക്കും.
  • ഫണ്ടില്‍ കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം.
  • എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് ടിആര്‍ഐയാണ് ബെഞ്ച്മാര്‍ക്ക് സൂചിക.


ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് ഹൗസ് പുതിയ ഇന്‍ഡക്‌സ് ഫണ്ട് അവതരിപ്പിച്ചു. ആക്‌സിസ് എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് ഇന്‍ഡക്‌സ് ഫണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 22 ന് അവസാനിക്കും.

എസ് ആന്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് ടിആര്‍ഐയാണ് ബെഞ്ച്മാര്‍ക്ക് സൂചിക. ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്‌സ് പദ്ധതിയാണിത്. ഫണ്ടില്‍ കുറഞ്ഞത് 500 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഇന്ത്യ ശക്തമായ ജിഡിപിയുമായി വളരുമ്പോള്‍ അതില്‍ പങ്കാളികളാവാന്‍ നിക്ഷേപകര്‍ക്കും അവസരം നല്‍കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ആക്‌സിസ് എഎംസി ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ ആഷിഷ് ഗുപ്ത പറഞ്ഞു.

പാസീവ് നിക്ഷേപ രീതികള്‍ കൂടുതലായി സ്വീകരിക്കുന്ന നിക്ഷേപകരുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ പദ്ധതിയെന്നും, വൈവിധ്യവല്‍കൃതമായ നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കാനുള്ള പ്രതിബദ്ധത ആക്‌സിസ് എസ്&പി ബിഎസ്ഇ സെന്‍സെക്‌സ് ഇന്‍ഡക്‌സ് പദ്ധതിയുടെ അവതരണത്തിലൂടെ ദൃശ്യമാണെന്നും ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപകുമാര്‍ പറഞ്ഞു.