2 May 2024 12:35 PM GMT
Summary
- 500 രൂപയാണ് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക
- ലാര്‍ജ്, മിഡ് ക്യാപ് ബാങ്കിംഗ് കമ്പനികളുടെ വൈവിധ്യമാര്‍ന്ന നിക്ഷേപ മിശ്രിതമാണ് ഫണ്ടിലുള്ളത്
- ഇന്ത്യന്‍ ബാങ്കുകളുടെ വളര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് പങ്കാളികളാകാം
ഇന്ത്യന്‍ ബാങ്കിംഗ് മേഖലയുടെ ശക്തമായ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ടുമായിരംഗത്ത്. ആക്‌സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് പ്രമുഖ ഇന്ത്യന്‍ ബാങ്കുകളുടെ വളര്‍ച്ചയില്‍ പങ്കാളികളാകുന്നതിനുള്ള അവസരമൊരുക്കുന്ന ഈ ഓപ്പണ്‍-എന്‍ഡ് ഇന്‍ഡക്‌സ് ഫണ്ട് നിഫ്റ്റി ബാങ്ക് ടിആര്‍ഐയാണ് പിന്തുടരുന്നത്.
ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) മെയ് മൂന്നിന് ആരംഭിച്ച് മെയ് 17ന് അവസാനിക്കും. 500 രൂപയാണ് നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക. കാര്‍ത്തിക് കുമാര്‍, ആഷിക് നായിക് എന്നവരാണ് ഫണ്ട് മാനേജര്‍മാര്‍. ആക്‌സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്‌സ് ഫണ്ട് ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ബാങ്കിങ് കമ്പനികളുടെ വൈവിധ്യമാര്‍ന്ന മിശ്രിതം ഉള്‍പ്പെടുത്തിക്കൊണ്ട് ഈ മേഖലയുടെ വളര്‍ച്ചയില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ നിക്ഷേപ മാര്‍ഗമായിരിക്കുമെന്നും ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി. ഗോപ്കുമാര്‍ പറഞ്ഞു.