image

30 Nov 2023 4:13 PM GMT

Mutual Funds

ദീര്‍ഘകാല മൂലധന നേട്ടം ഉറപ്പാക്കി ആക്‌സിസ് ഇന്ത്യ മാനുഫാക്ചറിങ് ഫണ്ട്

MyFin Desk

axis india manufacturing fund ensures long-term capital gains
X

Summary

  • ന്യൂ ഫണ്ട് ഓഫര്‍ ഡിസംബര്‍ 1 മുതല്‍ 15 വരെ


ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ആക്‌സിസ് ഇന്ത്യ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു. ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഡിസംബര്‍ 1 മുതല്‍ 15 വരെയാണ്. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 500 രൂപയാണ്. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. നിഫ്റ്റി ഇന്ത്യ മാനുഫാക്ചറിങ് ടിആര്‍ഐ ആണ് ഫണ്ടിന്റെ അടിസ്ഥാന സൂചിക.

ഓപണ്‍ എന്‍ഡഡ് തീമാറ്റിക് ഫണ്ടാണിത്. മാനുഫാക്ച്ചറിംഗ് മേഖലയുമായി ബന്ധപ്പെട്ട കമ്പനികളിലാണ് ഫണ്ടിന്റെ നിക്ഷേപം. ദീര്‍ഘകാലത്തില്‍ മൂലധന നേട്ടം ഉറപ്പാക്കുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ശ്രേയസ് ദേവല്‍ക്കര്‍, നിതിന്‍ അറോറ എന്നിവരാണ് ഫണ്ട് മാനേജര്‍മാര്‍. എന്‍ട്രി ലോഡ് ഇല്ല. എന്നാല്‍, 365 ദിവസത്തിനു മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ 0.01 ശതമാനം എക്‌സിറ്റ് ലോഡ് ഉണ്ട്.

ഇന്ത്യയുടെ വളര്‍ച്ചയുടെ വേഗം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീമാറ്റിക് പദ്ധതി തയ്യാറാക്കിയിരിക്കുന്നതെന്നും ഇന്ത്യയുടെ നിര്‍മാണ മേഖലയുടെ വളര്‍ച്ചയ്‌ക്കൊപ്പം മുന്നേറാന്‍ നിക്ഷേപകരെ സഹായിക്കുന്ന വിധത്തിലാണിതെന്നും ആക്‌സിസ് എഎംസി മാനേജിങ് ഡയറക്ടറും സിഇഒയുമായ ബി ഗോപ് കുമാര്‍ പറഞ്ഞു.