image

8 April 2024 11:52 AM GMT

Mutual Funds

6 ഫണ്ടുകളുമായി ടാറ്റ എഎംസി; 3 എണ്ണം വിപണിയില്‍ ആദ്യം

MyFin Desk

6 ഫണ്ടുകളുമായി ടാറ്റ എഎംസി; 3 എണ്ണം വിപണിയില്‍ ആദ്യം
X

Summary

  • ഹെല്‍ത്ത് കെയര്‍, ഇന്‍ഫ്രസ്ട്രക്ച്ചര്‍, മാനുഫാക്ച്ചറിംഗ് ഫണ്ടുകളാണ് വിണിയില്‍ ആദ്യമായി എത്തുന്നത്
  • എന്‍എഫ്ഒ ഏപ്രില്‍ എട്ടിന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും
  • ടാറ്റ നിഫ്റ്റി500 മള്‍ട്ടികാപ് ഇന്ത്യ മാനുഫാക്ച്ചറിംഗ് 50:30:20 ഇന്‍ഡെക്‌സ് ഫണ്ട് മാനുഫാക്ചറിംഗ് തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയില്‍ നിന്ന് തിരഞ്ഞെടുത്ത ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ ഫണ്ട് ട്രാക്ക് ചെയ്യുന്നത്


ടാറ്റ മ്യൂച്വല്‍ ഫണ്ട് ഹൗസില്‍ നിന്നും നിക്ഷേപകര്‍ക്കായി ഒറ്റയടിക്ക് എത്തുന്നത് ആറ് ഇന്‍ഡെക്‌സ് ഫണ്ടുകള്‍. ഇതില്‍ മൂന്ന് ഫണ്ടുകള്‍ വിപണിയില്‍ ആദ്യമാണ്. ടാറ്റ നിഫ്റ്റി ഓട്ടോ ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ നിഫ്റ്റി റിയല്‍റ്റി ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ നിഫ്റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ നിഫ്റ്റി മിഡ്‌സ്‌മോള്‍ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ നിഫ്റ്റി 500 മള്‍ട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിംഗ് 50:30:20 ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ നിഫ്റ്റി 500 മള്‍ട്ടികാപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ 50:30:20 സൂചിക ഫണ്ട് എന്നിവയാണ് പുതിയ ഫണ്ടുകള്‍. ഇവയുടെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) ഏപ്രില്‍ എട്ടിന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും. എന്‍എഫ്ഒ കാലയളവിലെ കുറഞ്ഞ നിക്ഷേപം 5,000 രൂപയാണ്.

ടാറ്റ നിഫ്റ്റി മിഡ്‌സ്‌മോള്‍ ഹെല്‍ത്ത് കെയര്‍ ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ നിഫ്റ്റി 500 മള്‍ട്ടികാപ്പ് ഇന്ത്യ മാനുഫാക്ചറിംഗ് 50:30:20 ഇന്‍ഡക്‌സ് ഫണ്ട്, ടാറ്റ നിഫ്റ്റി 500 മള്‍ട്ടികാപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ 50:30:20 ഇന്‍ഡക്‌സ് ഫണ്ട് എന്നിവയാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്ന മൂന്നെണ്ണം.

ടാറ്റ നിഫ്റ്റി മിഡ്‌സ്‌മോള്‍ ഹെല്‍ത്ത്‌കെയര്‍

ആരോഗ്യമേഖലയിലെ മിഡ്-ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ പ്രകടനമാണ് ഫണ്ട് ട്രാക്കുചെയ്യുന്നത്. നിഫ്റ്റി മിഡ്‌സ്‌മോള്‍ക്യാപ്പ് 400 സൂചികയില്‍ നിന്ന് തിരഞ്ഞെടുത്ത 30 ഓഹരികള്‍ വരെയാണ് സൂചികയില്‍ ഉള്‍പ്പെടുന്നത്.

മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (14.26 ശതമാനം), ലുപിന്‍ (9.19 ശതമാനം), അരബിന്ദോ ഫാര്‍മ (7.21 ശതമാനം), ആല്‍ക്കെം ലബോറട്ടറീസ് (5.84 ശതമാനം), ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ (5.15 ശതമാനം) എന്നിവയാണ് വെയ്‌റ്റേജിന്റെ കാര്യത്തില്‍ മുന്നിലുള്ള ഓഹരികള്‍. പ്രകടനത്തിന്റെ കാര്യത്തില്‍, നിഫ്റ്റി മിഡ്‌സ്‌മോള്‍ ഹെല്‍ത്ത് കെയര്‍ ടോട്ടല്‍ റിട്ടേണ്‍ സൂചിക (ടിആര്‍ഐ) ഒരു വര്‍ഷം ഉയര്‍ന്നത് 66.63 ശതമാനമാണ്.

ടാറ്റ നിഫ്റ്റി500 മള്‍ട്ടികാപ് ഇന്ത്യ മാനുഫാക്ച്ചറിംഗ് 50:30:20 ഇന്‍ഡെക്‌സ് ഫണ്ട്

മാനുഫാക്ചറിംഗ് തീമിനെ പ്രതിനിധീകരിക്കുന്ന നിഫ്റ്റി 500 സൂചികയില്‍ നിന്ന് തിരഞ്ഞെടുത്ത ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളുടെ പ്രകടനത്തെയാണ് ഫണ്ട് ട്രാക്ക് ചെയ്യ്ുന്നത്. ലാര്‍ജ് ക്യാപ് വിഭാഗത്തിന്റെ മൊത്തത്തിലുള്ള വെയിറ്റേജ് 50 ശതമാനമായും മിഡ് ക്യാപ് വിഭാഗത്തിന്റെ 30 ശതമാനമായും സ്‌മോള്‍ ക്യാപ് വിഭാഗത്തിന്റെ 20 ശതമാനമായും നിശ്ചയിച്ചിട്ടുണ്ട്.

മാര്‍ച്ച് അവസാനം വരെ, സൂചികയില്‍ 75 സ്റ്റോക്കുകളാണുള്ളത്. ലാര്‍ജ് ക്യാപില്‍ നിന്ന് 15, മിഡ് ക്യാപ്പില്‍ നിന്ന് 25, സ്‌മോള്‍ ക്യാപ് പ്രപഞ്ചത്തില്‍ നിന്ന് 35 എന്നിങ്ങനെയായിരുന്നു സ്റ്റോക്കുകളുടെ എണ്ണം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് (9.96 ശതമാനം), സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ് (4.88 ശതമാനം), ടാറ്റ മോട്ടോഴ്‌സ് (4.88 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (4.80 ശതമാനം), മാരുതി സുസുക്കി ഇന്ത്യ (4.64 ശതമാനം) എന്നിവയാണ് വെയ്‌റ്റേജിന്റെ കാര്യത്തിലെ ആദ്യ അഞ്ച് കമ്പനികള്‍. മേഖലകളുടെ കാര്യത്തില്‍ ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍ക്ക് 27.55 ശതമാനവും ഹെല്‍ത്ത് കെയര്‍ 21.80 ശതമാനവും ക്യാപിറ്റല്‍ ഗുഡ്‌സിന് 13.11 ശതമാനവുമാണ് വെയ്‌റ്റേജ്.

ടാറ്റ നിഫ്റ്റി 500 മള്‍ട്ടികാപ് ഇന്‍ഫ്രസ്ട്രക്ച്ചര്‍ 50:30:20 ഇന്‍ഡെക്‌സ് ഫണ്ട്

ഇന്‍ഫ്രസ്ട്രക്ച്ചര്‍ തീമിനെ അടിസ്ഥാനമാക്കിയുള്ള ഫണ്ടാണിത്. നിഫ്റ്റി 500 ,സൂചികയില്‍ നിന്ന് തിരഞ്ഞെടുത്ത ലാര്‍ജ് ക്യാപ്, മിഡ്-ക്യാപ്, സ്‌മോള്‍ ക്യാപ് സ്റ്റോക്കുകള്‍ ഫണ്ടുകളെ ട്രാക്കുചെയ്യാം. സൂചികയില്‍ മൊത്തം 75 സ്റ്റോക്കുകള്‍ ഉണ്ട്. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (10.35 ശതമാനം), റിലയന്‍സ് ഇന്‍ഡസ്ട്രീസ് (10.07 ശതമാനം), ഭാരതി എയര്‍ടെല്‍ (7.27 ശതമാനം), എന്‍ടിപിസി (3.71 ശതമാനം), മാക്‌സ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (2.97 ശതമാനം) എന്നിവയാണ് സൂചികയിലെ ആദ്യ അഞ്ച് ഓഹരികള്‍. എണ്ണ, വാതകം, ഇന്ധനങ്ങള്‍ (21.26 ശതമാനം), നിര്‍മ്മാണം (12.84 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (11.08 ശതമാനം) എന്നിവയാണ് ആദ്യ മൂന്ന് മേഖലകള്‍.