29 Aug 2023 9:39 AM IST
Summary
- 88.08 ലക്ഷം ഓഹരികൾക്കായ് അപേക്ഷകൾ വന്നു
- പിരമിഡ് ടെക്നോ പ്ലാസ്റ്റ് ഓഹരികൾ നാളെ ലിസ്റ്റ് ചെയ്യും
- സഹജ് ഇഷ്യു ഇന്നവസാനിക്കും
ഇഷ്യൂവിന്റെ ആദ്യ ദിവസമായ ഓഗസ്റ്റ് 28-ന് 1.52 ഇരട്ടി അപേക്ഷകള്‍ ലഭിച്ച മോണോ ഫാര്‍മകെയറിന്റെ ഇഷ്യും 30-ന് അവസാനിക്കും. പ്രൈസ് ബാന്‍ഡ് 26-28 രൂപയാണ്. റീട്ടെയില്‍ നിക്ഷേപകര്‍ക്കു നീക്കി വച്ചിട്ടുള്ള വിഭാഗത്തില്‍ 3.26 ഇരട്ടി അപേക്ഷകളാണ് ആദ്യ ദിവസം കിട്ടിയത്.
കമ്പനി 53 ലക്ഷം ഓഹരികളാണ് വില്‍പ്പനയ്ക്കു വച്ചിട്ടുള്ളത്. ആദ്യദിവസം 88.08 ലക്ഷം ഓഹരിക്കുള്ള അപേക്ഷകള്‍ കിട്ടി.
അഹമ്മദാബാദ് ആസ്ഥാനമായുള്ള കമ്പനി ഇഷ്യു വഴി 14.84 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പിരമിഡ് ടെക്നോ പ്ലാസ്റ്റ് നാളെ ലിസ്റ്റ് ചെയ്യും
ഗുജറാത്ത് ആസ്ഥാനമായുള്ള പിരമിഡ് ടെക്നോപ്ലാസ്റ്റിന്റെ ഓഹരികള്‍ നാളെ ഓഗസ്റ്റ് 30-ന് ലിസ്റ്റ് ചെയ്യും.
പോളിമര്‍ അധിഷ്ഠിത ഡ്രം നിര്‍മിക്കുന്ന കമ്പനിയുടെ ഇഷ്യുവിന് 14.72 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു. പ്രൈസ് ബാന്‍ഡ് 151-166 രൂപയായിരുന്നു. കമ്പനി ഇഷ്യു വഴി 153 കോടി രൂപ സമാഹരിച്ചു.
സഹജ് ഇഷ്യു ഇന്നവസാനിക്കും
ഫാഷന്‍ വസ്ത്രങ്ങള്‍ക്കും ഹോം ഫര്‍ണീഷിംഗിനും വ്യാവസായികാവശ്യത്തിനുമുള്ള വൈവിധ്യമാര്‍ന്ന തുണിത്തരങ്ങള്‍ നിര്‍മിക്കുന്ന ഇടത്തരം സംരംഭമായ സഹജ് ഫാഷന്‍സ് ലിമിറ്റഡിന്റെ പബ്ലിക് ഇഷ്യൂ ഇന്നവസാനിക്കും. സെപ്റ്റംബര്‍ ഒന്നിന് ഓഹരി അലോട്ട് ചെയ്യും. ലിസ്റ്റിംഗ് സെപ്റ്റംബര്‍ ആറിന്. മുപ്പതു രൂപയാണ് ഓഹരി വില. ഇഷ്യു വഴി കമ്പനി 13.96 കോടി രൂപയാണ് സ്വരൂപിക്കുന്നത്.