image

30 Aug 2022 9:43 AM GMT

Stock Market Updates

രാമകൃഷ്ണ ഫോർജിങ്‌സ് ഓഹരികൾക്ക് 5 ശതമാനം ഉയർച്ച

MyFin Bureau

രാമകൃഷ്ണ ഫോർജിങ്‌സ് ഓഹരികൾക്ക് 5 ശതമാനം ഉയർച്ച
X

Summary

രാമകൃഷ്ണ ഫോർജിങ്‌സിന്റെ ഓഹരികൾ ഇന്ന് 5 ശതമാനത്തോളം ഉയർന്നു. പ്രതിവർഷം 20.5 കോടി രൂപയുടെ മെറ്റൽ ബാർ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. നിലവിലെ ഓർഡറിന് കമ്പനിയുടെ വാർഷിക ബിസിനസ് 80 കോടി രൂപയാക്കി വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. പുതിയ ഓർഡർ വാഹനേതര വിഭാഗത്തിൽ നിന്നായതിനാൽ കമ്പനിക്ക് ഇത് നിർണായകമാണ്. കമ്പനിയുടെ ഉത്പന്നങ്ങൾ വിവിധ വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഈ ഓർഡർ സഹായിക്കും. ഓഹരി ഇന്ന് 206.75 രൂപ വരെ ഉയർന്നു. തുടർന്ന്, 200.65 രൂപയിലാണ് […]


രാമകൃഷ്ണ ഫോർജിങ്‌സിന്റെ ഓഹരികൾ ഇന്ന് 5 ശതമാനത്തോളം ഉയർന്നു. പ്രതിവർഷം 20.5 കോടി രൂപയുടെ മെറ്റൽ ബാർ വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിച്ചതിനു പിന്നാലെയാണ് വില ഉയർന്നത്. നിലവിലെ ഓർഡറിന് കമ്പനിയുടെ വാർഷിക ബിസിനസ് 80 കോടി രൂപയാക്കി വർധിപ്പിക്കാനുള്ള ശേഷിയുണ്ട്. പുതിയ ഓർഡർ വാഹനേതര വിഭാഗത്തിൽ നിന്നായതിനാൽ കമ്പനിക്ക് ഇത് നിർണായകമാണ്. കമ്പനിയുടെ ഉത്പന്നങ്ങൾ വിവിധ വ്യവസായങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഈ ഓർഡർ സഹായിക്കും.

ഓഹരി ഇന്ന് 206.75 രൂപ വരെ ഉയർന്നു. തുടർന്ന്, 200.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നു മാത്രം ബിഎസ്ഇയിൽ ഒരു ലക്ഷത്തോളം ഓഹരികളുടെ കൈമാറ്റമാണ് നടന്നത്. കഴിഞ്ഞ രണ്ട് ആഴ്ചകളിൽ കമ്പനിയുടെ ശരാശരി വ്യാപാര തോത് 0.31 ലക്ഷം ഓഹരികളാണ്.