image

9 April 2023 8:42 AM GMT

Market

എട്ടു കമ്പനികളുടെ വിപണി മൂല്യത്തിൽ 82,169.3 കോടി രൂപയുടെ വർധന

MyFin Desk

increase in market value of eight out of ten companies
X

Summary

  • ഏപ്രിൽ 4, ഏപ്രിൽ 7 തീയതികളിൽ വിപണി അവധിയായിരുന്നു.
  • ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു


പോയ വാരത്തിൽ പത്തിൽ എട്ടു കമ്പനികളുടെയും വിപണിമൂല്യം 82,169.3 കോടി രൂപ വർധിച്ചു. കഴിഞ്ഞ ആഴ്ച ആഭ്യന്തര വിപണിയിൽ മുന്നേറ്റമുണ്ടായിരുന്നു. എച്ച്ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി എന്നിവ മുന്നിലെത്തി.

ഏപ്രിൽ 4, ഏപ്രിൽ 7 തീയതികളിൽ വിപണി അവധിയായിരുന്നു. അവധി ദിനങ്ങൾ ഒഴിച്ചുള്ള സെഷനുകളിൽ സെൻസെക്സ് 841.45 പോയിന്റ് നേട്ടം കൈവരിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ് സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, എച്ച് ഡി എഫ് സി, ഐ ടി സി എന്നിവയുടെ വിപണി മൂല്യം വർധിച്ചു.

എച്ച് ഡി എഫ് സി ബാങ്കിന്റെ വിപണി മൂല്യം 31,553 .45 കോടി രൂപ ഉയർന്ന് 929752 .54 കോടി രൂപയായി. എച്ച് ഡി എഫ് സിയുടെ വിപണി മൂല്യം 18,877.55 കോടി വർധിച്ച് 5,00,878.67 കോടി രൂപയായി. ഭാരതി എയർടെല്ലിന്റെ മൂല്യം 9,533.48 കോടി രൂപ വർധിച്ച് 4,27,111.07 കോടി രൂപയായി.

റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 6,731.76 കോടി രൂപ വർധിച്ച് 1,58,3824.42 കോടി രൂപയായി. ടിസിഎസ്സിന്റെ മൂല്യം 5,817.89 കോടി രൂപ വർധിച്ച് 1,17,8836.58 കോടി രൂപയായി.

ഐ ടി സിയുടെ മൂല്യം 4,722.65 കോടി വർധിച്ച് 4,81,274.99 കോടി രൂപയായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 3,792.96 കോടി രൂപ വർധിച്ച് 471174 .89 കോടി രൂപയായി. ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ മൂല്യം 1,139.56 കോടി രൂപ ഉയർന്ന് 6,02,341.22 കോടി രൂപയായി.

ഇൻഫോസിസിന്റെ വിപണി മൂല്യം 2,323.2 കോടി കുറഞ്ഞ് 5,89,966.72 കോടി രൂപയായി. ഐസിസിഐ ബാങ്കിന്റെ വിപണി മൂല്യം 1,780.62 കോടി രൂപ കുറഞ്ഞ് 6,10,751.98 കോടി രൂപയായി.

ഏറ്റവുമധികം മൂല്യമുള്ള കമ്പനികളിൽ റിലയൻസ് ഒന്നാം സ്ഥാനം തുടർന്നു. ടിസിഎസ്, എച്ച്ഡിഎഫ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ , ഇൻഫോസിസ് , എച്ച്ഡിഎഫ്സി, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ എന്നിവയാണ് മറ്റു കമ്പനികൾ