28 March 2023 5:53 AM GMT
Summary
എന്നാൽ 11 .05 ന് സെൻസെക്സ് 85.51 പോയിന്റ് കുറഞ്ഞ് 57,568.35 ലും നിഫ്റ്റി 42.70 പോയിന്റ് തകർന്ന് 16,943 ലുമാണ് വ്യാപാരം ചെയ്യുന്നത്.
റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ് സി ബാങ്ക്, എച്ച് ഡിഎഫ് സി, ഐടി ഓഹരികളിൽ നേട്ടം വിപണിയിൽ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ ആരംഭിക്കുന്നതിനു കാരണമായി. കൂടാതെ ഏഷ്യൻ വിപണികളിലെ ശുഭകരമായ പ്രവണതയും അനുകൂലമായിരുന്നു. എന്നാൽ വ്യാപാരം പുരോഗമിക്കുമ്പോൾ സൂചികകൾ ഇടിയുന്ന കാഴ്ചയാണ് വിപണിയിൽ ഉള്ളത്. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 295.59 പോയിന്റ് ഉയർന്ന് 57,949.45 ലും നിഫ്റ്റി 76.05 പോയിന്റ് നേട്ടത്തിൽ 17,061.75 ലുമെത്തി.
എന്നാൽ 11.05 ന് സെൻസെക്സ് 85.51 പോയിന്റ് കുറഞ്ഞ് 57,568.35 ലും നിഫ്റ്റി 42.70 പോയിന്റ് തകർന്ന് 16,943 ലുമാണ് വ്യാപാരം ചെയ്യുന്നത്.
സെൻസെക്സിൽ ടാറ്റ സ്റ്റീൽ, റീലായൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഐസിഐസിഐ ബാങ്ക്, എച്ച് സിഎൽ ടെക്കനോളജിസ്, വിപ്രോ, എച്ച്ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി എന്നിവ ആദ്യ ഘട്ടത്തിൽ ലാഭത്തിലാണ് വ്യാപാരം ചെയ്തിരുന്നത്.
ഭാരതി എയർടെൽ, ടാറ്റ മോട്ടോഴ്‌സ്, പവർ ഗ്രിഡ്, നെസ്‌ലെ എന്നിവ നഷ്ടത്തിലാണ്.
ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാണ്. തിണകളാഴ്ച യു എസ് വിപണി സമ്മിശ്രമായാണ് വ്യാപാരം അവസാനിപ്പിച്ചത്.
തിങ്കളാഴ്ച സെൻസെക്സ് 126.76 പോയിന്റ് നേട്ടത്തിൽ 57,653.86 ലും നിഫ്റ്റി 40.65 പോയിന്റ് ഉയർന്ന് 16,985.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.29 ശതമാനം കുറഞ്ഞ് ബാരലിന് 77.89 ഡോളറായി
വിദേശ നിക്ഷേപകർ തിങ്കളാഴ്ച 890.64 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.