image

29 March 2023 5:35 AM GMT

Stock Market Updates

എച്ച്ഡിഎഫ് സി ഓഹരികളിൽ മുന്നേറ്റം, നിഫ്റ്റി 17,000 കടന്നു

MyFin Desk

market on the gain sensex rose 200 points
X

Summary

10.50 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 228.06 പോയിന്റ് നേട്ടത്തിൽ 57,841.78 ലും, നിഫ്റ്റി 80.95 പോയിന്റ് ഉയർന്ന് 17,032.65 ലുമാണ് വ്യാപാരം ചെയ്യുന്നത്


എച്ച് ഡി എഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി എന്നി ഓഹരികളിലുള്ള മുന്നേറ്റവും, പുതിയതായി ഉണ്ടായ വിദേശ നിക്ഷേപവും സൂചികകൾ നേട്ടത്തോടെ തുടങ്ങുന്നതിനു കാരണമായി. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 218 .68 പോയിന്റ് വർധിച്ച് 57,832.40 ലും നിഫ്റ്റി 71.5 പോയിന്റ് ഉയർന്ന് 17,023.20 ലുമെത്തി.

10.50 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 228.06 പോയിന്റ് നേട്ടത്തിൽ 57,841.78 ലും, നിഫ്റ്റി 80.95 പോയിന്റ് ഉയർന്ന് 17,032.65 ലുമാണ് വ്യാപാരം ചെയ്യുന്നത്

സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യൂണിലിവർ, എച്ച് സി എൽ ടെക്‌നോളജീസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിൻസേർവ്, ബജാജ് ഫിനാൻസ്, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി എന്നിവ നേട്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.

ഇൻഡസ് ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ ജപ്പാൻ, ഹോങ്കോങ് എന്നിവ ലാഭത്തിലായപ്പോൾ സിയോൾ ഷാങ്ഹായ് എന്നിവ ദുർബലമായി.

ചൊവ്വാഴ്ച യു എസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ചൊവ്വാഴ്ച സെൻസെക്സ് 40.14 പോയിന്റ് നഷ്ടത്തിൽ 57,613.72 ലും നിഫ്റ്റി 34 പോയിന്റ് താഴ്ന്ന് 16,951.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.19 ശതമാനം ഉയർന്ന് ബാരലിന് 78.80 ഡോളറായി.

ചൊവ്വാഴ്ച്ച വിദേശ നിക്ഷേപകർ 1,531.13 കോടി രൂപയുടെ ഓഹരികൾ വാങ്ങി.