22 March 2023 5:56 AM GMT
Summary
11 .00 മണിക്ക് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 80.13 പോയിന്റ് ഉയർന്ന് 58,154.81 ലും നിഫ്റ്റി 21.15 പോയിന്റ് നേട്ടത്തിൽ 17,128.65 ലുമാണ് വ്യപാരം ചെയ്യുന്നത്.
കഴിഞ്ഞ സെഷനിലെ നേട്ടം തുടർന്ന് വിപണി. ആഗോള വിപണികളിലുള്ള മുന്നേറ്റവും വിപണിക്ക് അനുകൂലമാവുന്നുണ്ട്. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 344.1 പോയിന്റ് ഉയർന്ന് 58,418.78 ലും നിഫ്റ്റി 99.75 പോയിന്റ് വർധിച്ച് 17,207.25 ലുമെത്തി.
11 .00 മണിക്ക് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 80.13 പോയിന്റ് ഉയർന്ന് 58,154.81 ലും നിഫ്റ്റി 21.15 പോയിന്റ് നേട്ടത്തിൽ 17,128.65 ലുമാണ് വ്യപാരം ചെയ്യുന്നത്.
സെൻസെക്സിൽ ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അൾട്രാ ടെക്ക് സിമന്റ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എച്ച് സി എൽ ടെക്ക്നോളജിസ്, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ എന്നിവ നേട്ടത്തിലാണ്.
പവർ ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എൻടിപിസി, എച്ച്ഡിഎഫ് സി ബാങ്ക്, എച്ച്ഡിഎഫ് സി എന്നിവ നഷ്ടത്തിലാണ്.
ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഹോങ്കോങ്, ഷാങ്ഹായ് എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്തിരുന്നത്.
യു എസ് വിപണി ചൊവ്വാഴ്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് നടക്കാനിരിക്കുന്ന യു എസ് ഫെഡ് യോഗം വിപണിയുടെ ഗതി നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്ന് ജിയോജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ചൊവ്വാഴ്ച സെൻസെക്സ് 445.73 പോയിന്റ് വർധിച്ച് 58,074.68 ലും, നിഫ്റ്റി 119.10 പോയിന്റ് നേട്ടത്തിൽ 17,107.50 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.58 ശതമാനം കുറഞ്ഞ് ബാരലിന് 74.88 ഡോളറായി.
വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 1,454.63 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.