image

17 April 2023 11:00 AM GMT

Stock Market Updates

ഒൻപതു ദിവസത്തെ നേട്ടത്തിന് വിരാമം, സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു

MyFin Desk

ഒൻപതു ദിവസത്തെ നേട്ടത്തിന് വിരാമം, സെൻസെക്സ് 500 പോയിന്റ് ഇടിഞ്ഞു
X

Summary

  • ഇൻഫോസിസ് 9 ശതമാനത്തോളം ഇടിഞ്ഞു
  • എച്ച് ഡിഎഫ് സി ബാങ്ക് നഷ്ടത്തിൽ അവസാനിച്ചു
  • സെൻസെക്സ് 900 പോയിന്റോളം താഴ്ന്നു


തുടർച്ചയായ ഒൻപതു ദിവസത്തെ നേട്ടത്തിന് വിരാമമിട്ട് വിപണി. ഐ ടി, ടെക്ക്, ടെലികോം ഓഹരികളിലെ വില്പന സമ്മർദ്ദത്തെ തുടർന്ന് വിപണി നഷ്ടത്തിൽ അവസാനിച്ചു.

നാലാം പാദ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഇൻഫോസിസിന്റെ ഓഹരികൾ 15 ശതമാനത്തോളം ഇടിഞ്ഞിരുന്നു. ഒപ്പം എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി എന്നി ഓഹരികളൂം ഇടിഞ്ഞു. സെൻസെക്സ് 520.25 പോയിന്റ് തകർന്ന് 59,910.75 ലും, നിഫ്റ്റി 121.15 പോയിന്റ് കുറഞ്ഞ് 17,706.85 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 988.53 പോയിന്റ് കുറഞ്ഞ് 59,442.47 ലെത്തിയിരുന്നു.

"പ്രമുഖ ഐ ടി കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ മൂലം ദുർബലമായാണ് വ്യാപാരം ആരംഭിച്ചത്. ആഗോള തലത്തിൽ നോക്കുമ്പോൾ, യുഎസ് തൊഴിൽ കണക്കുകൾ പുറത്തു വന്നതിനു പിന്നാലെ യുഎസ് 10 വർഷ ബോണ്ട് യിൽഡ് വർധിച്ചതും ആശങ്കകൾ ഉയർത്തി.

ഐ ടി, ബാങ്കിങ്, കമ്പനികളുടെ ത്രൈമാസ ഫലങ്ങൾ തന്നെയാവും വരും ദിവസങ്ങളിലും വിപണിയിൽ ഗതി നിർണയിക്കുന്നത്. 2023 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ധനകാര്യ, ഓട്ടോ, ടെലികോം, എഫ് എംസിജി ഓഹരികളുടെ ത്രൈമാസ ഫലങ്ങൾ നിഫ്റ്റി 50 യിൽ നിന്നുള്ള വരുമാനം 10 ശതമാനത്തോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്,"ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.

സെൻസെക്സിൽ, ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, എച്ച് സി എൽ ടെക്‌നോളജീസ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, എൻടിപിസി, വിപ്രോ, എച്ച് ഡിഎഫ് സി, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലായി.

നെസ്‌ലെ, പവർ ഗ്രിഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, അൾട്രാ ടെക്ക് സിമന്റ് എന്നിവ ലാഭത്തിലായി. ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തിലാവസാനിച്ചു.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണി നേട്ടത്തോടെയാണ് വ്യാപാരം ചെയുന്നത്. യു എസ് വിപണി വെള്ളിയാഴ്ച ദുർബലമായാണ് വ്യാപാരം അവസാനിപ്പിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.31 ശതമാനം താഴ്ന്ന് ബാരലിന് 86.04ഡോളറായി.

വ്യാഴാഴ്ച വിദേശ നിക്ഷേപകർ 221.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി.