image

20 Dec 2022 5:14 AM GMT

Stock Market Updates

നഷ്ടത്തിലാരംഭിച്ച് ആദ്യഘട്ട വ്യാപാരം

MyFin Desk

Market
X

Summary

  • 10.15 ന് സെന്‍സെക്‌സ് 611.05 പോയിന്റ് നഷ്ടത്തില്‍ 61,195.14 ലും നിഫ്റ്റി 185.80 പോയിന്റ് നഷ്ടത്തില്‍ 18,234.65 ലുമാണ് വ്യാപാരം ചെയുന്നത്.


വിദേശ നിക്ഷേപം പിന്‍വലിക്കുന്നപ്പെടുകയും, ആഗോള വിപണികള്‍ ദുര്‍ബലമാകുകയും ചെയ്തതോടെ ആദ്യഘട്ട വ്യാപാരത്തില്‍ വിപണി ഇടിയുന്നതിനു കാരണമായി. പ്രാരംഭ ഘട്ടത്തില്‍ സെന്‍സെക്‌സ് 393.68 പോയിന്റ് ഇടിഞ്ഞ് 61,412.51 ലും നിഫ്റ്റി 123.1 പോയിന്റ് ഇടിഞ്ഞ് 18,297.35 ലുമെത്തി.

10.15 ന് സെന്‍സെക്‌സ് 611.05 പോയിന്റ് നഷ്ടത്തില്‍ 61,195.14 ലും നിഫ്റ്റി 185.80 പോയിന്റ് നഷ്ടത്തില്‍ 18,234.65 ലുമാണ് വ്യാപാരം ചെയുന്നത്. സെന്‍സെക്‌സില്‍ ലാര്‍സെന്‍ ആന്‍ഡ് റ്റിയുബ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക്ക് മഹിന്ദ്ര, എച്ച്‌സിഎല്‍ ടെക്നോളജീസ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ ഗ്രിഡ്,, ടാറ്റ മോട്ടോര്‍സ്, ബജാജ് ഫിന്‍സേര്‍വ് എന്നിവ നഷ്ടത്തിലാണ്.

ആക്‌സിസ് ബാങ്കാണ് ഇപ്പോള്‍ ലാഭത്തിലുള്ളവയിലൊന്ന്. ഏഷ്യന്‍ വിപണിയില്‍ സിയോള്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തിലാണ്. തിങ്കളാഴ്ച യുഎസ് വിപണി നഷ്ടത്തിലാണ് അവസാനിച്ചത്.

അന്നേദിവസം സെന്‍സെക്‌സ് 468.38 പോയിന്റ് വര്‍ധിച്ച് 61,806.19 ലും നിഫ്റ്റി 151.45 പോയിന്റ് ഉയര്‍ന്ന് 18,420.45 ലുമാണ് വ്യാപാരമവസാനിപ്പിച്ചു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയില്‍ 0.50 ശതമാനം ഉയര്‍ന്ന് ബാരലിന് 80.20 ഡോളറായി. തിങ്കളാഴ്ച്ച വിദേശ നിക്ഷേപകര്‍ 538.10 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു.