13 April 2023 11:00 AM GMT
Summary
- ബാങ്കിങ് ഓഹരികളിൽ മുന്നേറ്റം
- ഇൻഫോസിസ് നഷ്ടത്തിൽ അവസാനിച്ചു
- ക്രൂഡ് ഓയിൽ വില 0.05 ശതമാനം കുറഞ്ഞ് ബാരലിന് 87.29 ഡോളറിൽ
ആദ്യ ഘട്ട വ്യാപാരത്തിൽ നഷ്ടത്തോടെ തുടങ്ങിയ വിപണി വ്യാപാരം അവസാനിച്ചപ്പോൾ നേരിയ തോതിൽ ഉയർന്ന് ഒമ്പതാം ദിനവും നേട്ടത്തിലെത്തി.
ബാങ്കിങ്, ധനകാര്യ, റിയാലിറ്റി ഓഹരികളിൽ ഉണ്ടായ വാങ്ങലാണ് വിപണി തിരിച്ചു വരുന്നതിനു കാരണമായത്. ഒപ്പം അനുകൂലമായ പണപ്പെരുപ്പ കണക്കുകളും നേട്ടം നില നിർത്താൻ സഹായകമായി. സെൻസെക്സ് 38.23 പോയിന്റ് ഉയർന്ന് 60,431 ലും നിഫ്റ്റി 15.60 പോയിന്റ് നേട്ടത്തോടെ 17828 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 60 486.91 ലെത്തിയിരുന്നു.
സെൻസെക്സിൽ ഇൻഡസ് ഇൻഡ് ബാങ്ക്, പവർ ഗ്രിഡ്, ആക്സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ് എന്നിവ ലാഭത്തിലായി.
ഇൻഫോസിസ്, ടെക്ക് മഹീന്ദ്ര, എച്ച് സി എൽ ടെക്ക് നോളജിസ്, എൻടിപിസി, ടാറ്റ കൺസൾട്ടൻസി സർവീസസ്, ലാർസെൻ ആൻഡ് ട്യൂബ്രോ,, വിപ്രോ, അൾട്രാ ടെക്ക് സിമന്റ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇൻഫോസിസിന്റെ നാലാം പാദ ഫലം ഇന്ന് പുറത്തു വന്നു; ടി സി എസിന്റെ പാദ ഫലം ബുധനാഴ്ച വന്നിരുന്നു.
"പ്രധാന പണപ്പെരുപ്പം കുറഞ്ഞതും , സിപിഐ പണപ്പെരുപ്പ കണക്കുകൾ 5.66 ശതമാനമായി കുറഞ്ഞതും, നിരക്ക് വർധനക്ക് വിരാമമിട്ട പണനയ യോഗത്തിന്റെ തീരുമാനത്തെ അനുകൂലിക്കുന്നതായിരുന്നു. യു എസ് പണപ്പെരുപ്പം അഞ്ചു ശതമാനമായെങ്കിലും, ബാങ്കിങ് തകർച്ചയെ തുടർന്ന് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി മിനുട്സ് സാമ്പത്തിക മന്ദ്ധ്യത്തെ കുറിച്ചുള്ള സൂചന നൽകിയത് ആഗോള തലത്തിൽ ആശങ്ക പരത്തി," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസസിന്റെ റീസേർച്ച് മേധാവി വിനോദ് നായർ പറഞ്ഞു.
ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ഹോങ്കോങ് എന്നിവ നേട്ടത്തിലും, ഷാങ്ഹായ് നാശത്തിലും അവസാനിച്ചു.
ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ സമ്മിശ്രമായാണ് ഉ വ്യാപാരം ചെയ്തിരുന്നത്. ബുധനാഴ്ച യു എസ് വിപണി നഷ്ടത്തിലാണ് അവസാനിച്ചത്.
അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില 0.05 ശതമാനം കുറഞ്ഞ് ബാരലിന് 87.29 ഡോളറായി.
ബുധനാഴ്ച വിദേശ നിക്ഷേപകർ 1,907.95 കോടി രൂപയുടെ ഓഹരികൾ വാങ്ങി.