19 April 2023 5:15 AM
മൂന്നാം ദിനവും ചുവപ്പിൽ തുടർന്ന് വിപണി; ബാങ്ക് നിഫ്റ്റി 84 പോയിന്റ് താഴ്ന്നു
MyFin Desk
Summary
- 10 .35 ന് സെൻസെക്സ് 91.85 പോയിന്റ് താഴ്ന്നു.
- ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ എന്നിവ ലാഭത്തിലാണ്
ഐ ടി ഓഹരികളിൽ തുടരുന്ന വില്പന സമ്മർദ്ദവും, വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങലും മൂന്നാം ദിനവും സൂചികകൾ ഇടിയുന്നതിനു കാരണമായി. പ്രാരംഭ ഘട്ടത്തിൽ സെൻസെക്സ് 168.88 പോയിന്റ് ഇടിഞ്ഞ് 59558.13 ലും നിഫ്റ്റി 48.35 പോയിന്റ് കുറഞ്ഞ് 17611.80 ലുമെത്തി.
10 .35 ന് വ്യാപാരം പുരോഗമിക്കുമ്പോൾ സെൻസെക്സ് 91 .85 പോയിന്റ് കുറഞ്ഞ് 59635.16 ലും , നിഫ്റ്റി 25.65 പോയിന്റ് തകർന്ന് 17634.50 ലുമാണ്.
ബാങ്ക് നിഫ്റ്റി 84 പോയിന്റ് താഴ്ന്നു 42180.25 ലാണ് വ്യാപാരം തുടരുന്നത്.
ആഗോള വിപണികളിലും ദുർബലമായ പ്രവണതയാണ് കാണുന്നത്. സെൻസെക്സിൽ, ഇൻഫോസിസ്, എച്ച് സിഎൽ ടെക്ക് നോളജിസ്, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ കൺസൾട്ടൻസി സർവീസസ്, വിപ്രോ, ബജാജ് ഫിൻസേർവ്, നെസ്‌ലെ എന്നിവ നഷ്ടത്തിലാണ്.
ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റൻ, ഭാരതി എയർടെൽ എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്.
ഏഷ്യൻ വിപണിയിൽ ജപ്പാൻ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ദുരബലമായി വ്യാപാരം തുടരുമ്പോൾ സിയോൾ നേട്ടത്തിലാണ്.
ചൊവ്വാഴ്ച യു എസ് വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച സെൻസെക്സ് 183.74 പോയിന്റ് നഷ്ടത്തിൽ 59727.01 ലും നിഫ്റ്റി 46.70 പോയിന്റ് കുറഞ്ഞ് 17660.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0 .13 ശതമാനം കുറഞ്ഞ് ബാരലിന് 84.66 ഡോളറായി.
വിദേശ നിക്ഷേപകർ ചൊവ്വാഴ്ച 810 .60 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.