22 May 2023 5:45 AM
Summary
- ഇൻഡസ്‌ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, നെസ്‌ലെ എന്നിവ പിന്നിൽ
- യുഎസ് വിപണി വെള്ളിയാഴ്ച നേരിയ തോതിൽ താഴ്ന്നിരുന്നു
- ബ്രെന്റ് ക്രൂഡ് 0.87 ശതമാനം കുറഞ്ഞ് ബാരലിന് 74.92 ഡോളറിൽ
മുംബൈ: ഏഷ്യൻ വിപണികളിലെ കുതിച്ചുചാട്ടത്തിനൊപ്പം ഇൻഡക്‌സ് ഭീമന്മാരായ ഐടി കൗണ്ടറുകളിലും റിലയൻസ് ഇൻഡസ്‌ട്രീസിലും ഉണ്ടായ വർധനവിൽ രാവിലെ വ്യാപാരത്തിൽ ബിഎസ്ഇ സെൻസെക്‌സ് 231 പോയിന്റ് ഉയർന്ന് 61,969.66 ലെത്തി. എൻഎസ്ഇ നിഫ്റ്റി 102.3 പോയിന്റ് ഉയർന്ന് 18,306.80 ലെത്തി.
എങ്കിലും രാവിലെ 11.10 മണിക്ക് ബാങ്ക് നിഫ്റ്റി 44 പോയിന്റ് താഴ്ന്നു 43930-ൽ വ്യാപാരം നടത്തുകയാണ്.
സെൻസെക്സ് സ്ഥാപനങ്ങളിൽ എൻടിപിസി, പവർ ഗ്രിഡ്, വിപ്രോ, ഇൻഫോസിസ്, സൺ ഫാർമ, ലാർസൻ ആൻഡ് ടൂബ്രോ, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടൈറ്റൻ, ഐടിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഇൻഡസ്‌ഇൻഡ് ബാങ്ക്, ഭാരതി എയർടെൽ, നെസ്‌ലെ, ഏഷ്യൻ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയാണ് പിന്നിലുള്ളത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം നടത്തുന്നത്.
യുഎസ് വിപണി വെള്ളിയാഴ്ച നേരിയ തോതിൽ താഴ്ന്നിരുന്നു.
അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.87 ശതമാനം കുറഞ്ഞ് ബാരലിന് 74.92 ഡോളറിലെത്തി.
വെള്ളിയാഴ്ച സെൻസെക്‌സ് 297.94 പോയിന്റ് അഥവാ 0.48 ശതമാനം ഉയർന്ന് 61,729.68 ൽ എത്തി. നിഫ്റ്റി 73.45 പോയിന്റ് അഥവാ 0.41 ശതമാനം ഉയർന്ന് 18,203.40 ൽ അവസാനിച്ചു.
എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) വെള്ളിയാഴ്ച 113.46 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തു.
“ആഗോളവും ആഭ്യന്തരവുമായ മാക്രോ ഇക്കണോമിക് ഡാറ്റ, ക്രൂഡ് ഓയിൽ വില, ആഗോള വിപണി പ്രവണതകൾ, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ), ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) എന്നിവയുടെ പ്രവർത്തനം എന്നിവയിലൂന്നിയായിരിക്കും ഈ ആഴ്ച വിപണി നീങ്ങുന്നത്," എന്നാണ് അണലിസ്റ്റുകളുടെ അഭിപ്രായം.
"കമ്പനികളുടെ വരുമാന സീസണിൽ നിക്ഷേപകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും, ബിപിസിഎൽ, അശോക് ലെയ്‌ലാൻഡ്, എൻഎംഡിസി, ഹിൻഡാൽകോ, ഓയിൽ ഇന്ത്യ, എൽഐസി, വോഡഫോൺ ഐഡിയ, ഭെൽ, ഒഎൻജിസി തുടങ്ങിയ കമ്പനികൾ ഈ ആഴ്ച ഫലം പ്രഖ്യാപിക്കുമെന്ന് മാസ്റ്റർ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡിലെ സീനിയർ വൈസ് പ്രസിഡന്റ് അർവിന്ദർ സിംഗ് നന്ദ പറഞ്ഞു.
ആഗോളതലത്തിൽ, നിക്ഷേപകർ യുഎസ് ഡെറ്റ് സീലിംഗ് ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും, നന്ദ കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം റിപ്പബ്ലിക്കൻസുമായി ഒരു കരാറിൽ എത്തിച്ചേറാൻ ശ്രമിക്കുകയാണ്. കാരണം ബില്ലുകൾ അടയ്ക്കുന്നത് തുടരുന്നതിന് രാജ്യത്തിന്റെ കടമെടുക്കൽ പരിധി ഇപ്പോഴുള്ള 31 ട്രില്യൺ ഡോളരിൽ നിന്നും ഉയർത്തുന്നതിനുള്ള സമയപരിധി ജൂൺ 1 ന് അവസാനിക്കുകയാണ്.