image

21 March 2023 6:00 AM GMT

Stock Market Updates

നേട്ടത്തിൽ തുടക്കം, സെൻസെക്സ് 334 പോയിന്റ് ഉയർന്നു

MyFin Desk

reliance and icici market rebound
X

Summary

11.13 നു വ്യാപാരം പുരോഗമിക്കുമ്പോൾ, സെൻസെക്സ് 241.31 പോയിന്റ് വർധനയിൽ 57,870.26 ലും നിഫ്റ്റി 73.95 പോയിന്റ് വർധിച്ച് 17,062.35 ലുമാണ് വ്യപാരം ചെയ്യുന്നത്.


റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക് എന്നി ഓഹരികളിലുള്ള മുന്നേറ്റം വിപണിയിൽ സൂചികകൾ മികച്ച തുടക്കം കുറിക്കുന്നതിനു കാരണമായി.

പ്രാരംഭ ഘട്ടത്തിൽ, സെൻസെക്സ് 334.32 പോയിന്റ് ഉയർന്ന് 57,963.27 ലും നിഫ്റ്റി 94.9 പോയിന്റ് വർധിച്ച് 17,083.30 ലുമെത്തി.

സെൻസെക്സിൽ ബജാജ് ഫിനാൻസ്, ടൈറ്റൻ, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, അൾട്രാ ടെക്ക് സിമന്റ്, ഏഷ്യൻ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവ ലാഭത്തിലാണ് വ്യാപാരം ചെയ്യുന്നത്.

ടെക്ക് മഹീന്ദ്ര, പവർ ഗ്രിഡ്, എച്ച് സി എൽ ടെക്ക്നോളജിസ്, ഐടിസി, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിലാണ്.

ഏഷ്യൻ വിപണിയിൽ സിയോൾ, ഹോങ്കോങ്, ഷാങ്ഹായ് എന്നിവ നേട്ടത്തിലാണ്.

തിങ്കളഴ്ച യു എസ വിപണി ലാഭത്തിലാണ് അവസാനിച്ചത്.

തിങ്കളാഴ്ച സെൻസെക്സ് 360 .95 പോയിന്റ് തകർന്ന് 57,628.95 ലും നിഫ്റ്റി 111.65 പോയിന്റ് ഇടിഞ്ഞ് 16,988.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നാളെ നടക്കാനിരിക്കുന്ന ഫെഡറൽ റിസേർവ് യോഗത്തിലെ ഫെഡിന്റെ നയം നിർണായകമാകുമെന്ന് ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു .

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.03 ശതമാനം കുറഞ്ഞ് ബാരലിന് 73.03 ഡോളറായി.

വിദേശ നിക്ഷേപകർ തിങ്കളാഴ്ച 2,545.87 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.