image

22 March 2023 12:12 PM GMT

Stock Market Updates

ധനകാര്യ, ഹെൽത്ത് കെയർ ഓഹരികളിൽ മുന്നേറ്റം, നേട്ടം തുടർന്ന് വിപണി

MyFin Desk

market ended the second day with gains
X

Summary

സെൻസെക്സ് 139.91 പോയിന്റ് വർധിച്ച് 58,214.59 ലും, നിഫ്റ്റി 44.40 പോയിന്റ് നേട്ടത്തിൽ 17,151.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.


ധനകാര്യ, ഹെൽത്ത് കെയർ, കമ്മോഡിറ്റി ഓഹരികളിലെ മുന്നേറ്റം മൂലം തുടർച്ചയായ രണ്ടാം ദിനവും വിപണിക്ക് തുണയായി. ഒപ്പം ആഗോള വിപണികളുടെ നേട്ടവും സൂചികകൾ നേട്ടത്തിൽ തുടരുന്നതിനു സഹായിച്ചു. എങ്കിലും, വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങൽ ഒരു പരിധി വരെ സൂചികകൾ ഉയരുന്നതിനു തടസമായി.

സെൻസെക്സ് 139.91 പോയിന്റ് വർധിച്ച് 58,214.59 ലും, നിഫ്റ്റി 44.40 പോയിന്റ് നേട്ടത്തിൽ 17,151.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58,418.78 ലെത്തിയിരുന്നു. നിഫ്റ്റിയ 50 യിൽ ഇന്ന് 33 ഓഹരികളും ലാഭത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, സൺ ഫാർമ, ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഹിന്ദുസ്ഥാൻ യുണിലിവർ, പവർ ഗ്രിഡ് എന്നിവ ലാഭത്തിലായിരുന്നു.

എൻടിപിസി, ആക്സിസ് ബാങ്ക്, നെസ്‌ലെ, എച്ച് സിഎൽ ടെക്‌നോളജീസ്, എച്ച്ഡിഎഫ് സി ബാങ്ക് എന്നിവ നഷ്ടത്തിലായി.

ഏഷ്യൻ വിപണിയിൽ, സിയോൾ, ജപ്പാൻ, ഹോങ്കോങ്, ഷാങ്ഹായ് എന്നിവ നേട്ടത്തിലാവസാനിച്ചു.

ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ ഉയർന്നിരുന്നു. ചൊവ്വാഴ്ച യു എസ് വിപണിയും നേട്ടത്തിലാണ് അവസാനിച്ചത്.

അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.31 ഡോളർ കുറഞ്ഞ് ബാരലിന് 75.09 ഡോളറായി.

ചൊവ്വാഴ്ച വിദേശ നിക്ഷേപകർ 1,454.63 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.