image

20 Sep 2023 12:30 PM GMT

Market

മാർക്കോ കേബിൾസ് ഇഷ്യൂ വില 36 രൂപ

MyFin Desk

marco cables issue price is rs36
X

Summary

  • സെപ്റ്റംബർ 21-ന് ആരംഭിച്ചു 25-ന് അവസാനിക്കും
  • ഒക്ടോബർ 4 ഓഹരികൾ ലിസ്റ്റ് ചെയ്യും.


മാർക്കോ കേബിൾസ് ആൻഡ് കണ്ടക്ടേഴ്സ് ഇഷ്യൂ വഴി 18.73 കോടി രൂപ സമാഹരിക്കും. പുതിയ ഓഹരി നല്കി 9.36 കോടി രൂപയും ഓഫർ ഫോർ സെയില്‍ വഴി 9.36 കോടി രൂപയുമാണ് സ്വരൂപിക്കുന്നത്.

ഇഷ്യൂ സെപ്റ്റംബർ 21-ന് ആരംഭിച്ചു 25-ന് അവസാനിക്കും. എൻഎസ്ഇ എമെർജിൽ ഒക്ടോബർ 4 ഓഹരികൾ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 36 രൂപ. കുറഞ്ഞ ലോട്ട് സൈസ് 3000 ഓഹരികളാണ്. റീട്ടെയിൽ നിക്ഷേപകരുടെ കുറഞ്ഞ നിക്ഷേപത്തുക 108,000 രൂപ.

സോളാർ പവർ സിസ്റ്റം, 1+12 റിജിഡ് സ്ട്രാൻഡിംഗ് മെഷീൻ , കമ്പനിയുടെ മൂലധന ചെലവ്, പ്രവർത്തന മൂലധന ആവശ്യങ്ങള്‍, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1989-ൽ സ്ഥാപിതമായ, മാർക്കോ കേബിൾസ് ആൻഡ് കണ്ടക്ടേഴ്സ് ലിമിറ്റഡ് ഇന്ത്യയിൽ വയറുകൾ, കേബിൾ വയറുകൾ, കണ്ടക്ടറുകൾ എന്നിവയുടെ നിർമ്മാണത്തിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കുന്നു. സുമിത് സുഗനുമൽ കുക്രേജ, സുഗനുമൽ മംഗൻദാസ് കുക്രേജ, കോമൾ സുമിത് കുക്രേജ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂവിന്റെ ലീഡ് മാനേജർ ശ്രേണി ഷെയേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.