2 July 2024 4:07 PM GMT
Summary
- സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു
- പ്രമോട്ടര്‍മാരുടെ 7,382,340 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
- ബീലൈന്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍
പ്ലാസ്റ്റിക് ബാഗ്, പൗച്ച് നിര്‍മാണ യന്ത്രങ്ങളുടെയും പാക്കിങ് യന്ത്രങ്ങളുടെയും നിര്‍മാതാക്കളും കയറ്റുമതിക്കാരുമായ, ഗുജറാത്തിലെ സാനന്ദ് ആസ്ഥാനമായുള്ള മമത മെഷിനറി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. പ്രമോട്ടര്‍മാരുടെ 7,382,340 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ബീലൈന്‍ ക്യാപിറ്റല്‍ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.