24 March 2024 4:44 AM GMT
ലോക്‌സഭ തെരഞ്ഞെടുപ്പ് : ബെൽ, എൻടിപിസി മുതൽ മഹീന്ദ്ര വരെ - വിദഗ്ധർ ശുപാർശ ചെയ്യുന്ന 11 ഓഹരികൾ
MyFin Desk
Summary
- ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭെൽ, എൻടിപിസി,എൻഎച്ച്പിസി,എം ആന്റ് എം, മാരുതി, ഒഎൻജിസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഐസിഐസിഐ ബാങ്ക് , ആക്സിസ് ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കാനറ ബാങ്ക് എന്നീ ഓഹരികൾ വാങ്ങാം.
- അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, എണ്ണ, ഊർജ്ജം, പുനരുപയോഗ ഊർജം, പിഎസ്‌യു, ഓട്ടോ, ബാങ്കിംഗ് ഓഹരികൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
- പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കിംഗ്, ഓട്ടോ സെഗ്‌മെൻ്റുകൾ എന്നിവ ശ്രദ്ധിക്കണം
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഓഹരി വിപണിയെ സംബന്ധിച്ച് ഏറ്റവും പ്രധാന അവസരമാണ്. ദീർഘകാലം വരെ മികച്ച വരുമാനം നൽകിയേക്കാവുന്ന എല്ലാ ഓഹരികളും വിലയിരുത്തുന്ന സമയം കൂടിയാണിത്. വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രീ-പോൾ സർവേ പ്രകാരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവയ്ക്കാനാണ് സാധ്യത. എന്നിരുന്നാലും, നിക്ഷേപകർ അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, എണ്ണ, ഊർജ്ജം, പുനരുപയോഗ ഊർജം, പിഎസ്‌യു, ഓട്ടോ, ബാങ്കിംഗ് ഓഹരികൾ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദീർഘകാലത്തേക്ക് വാങ്ങാനുള്ള ഓഹരികളിൽ, വിപണി വിദഗ്ധർ 11 സ്റ്റോക്കുകൾ ലിസ്റ്റ് ചെയ്തു . ഭെൽ, എൻടിപിസി,എൻഎച്ച്പിസി,എം ആന്റ് എം, മാരുതി, ഒഎൻജിസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഐസിഐസിഐ ബാങ്ക് , ആക്സിസ് ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), കാനറ ബാങ്ക് എന്നിവയാണ് ആ 11 ഓഹരികൾ.
ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ
“ സ്ഥിരതയുള്ള ഒരു ഗവൺമെൻ്റിൽ നിന്ന് ചില മേഖലകൾക്ക് പ്രയോജനം ലഭിക്കും: അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, ഊർജ്ജം, പുനരുപയോഗ ഊർജം." പേസ് 360-ന്റെ സഹസ്ഥാപകനും ചീഫ് ഗ്ലോബൽ സ്ട്രാറ്റജിസ്റ്റുമായ അമിത് ഗോയൽ പറഞ്ഞു,
പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കിംഗ്, ഓട്ടോ സെഗ്‌മെൻ്റുകൾ എന്നിവ ശ്രദ്ധിക്കണമെന്ന് ഓഹരി വിപണി നിക്ഷേപകരെ ഉപദേശിച്ചുകൊണ്ട് എസ്എംസി ഗ്ലോബൽ സെക്യൂരിറ്റീസ് വൈസ് പ്രസിഡൻ്റ് സൗരഭ് ജെയിൻ പറഞ്ഞു, “ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പ്രീ-പോളുമായി സമന്വയിപ്പിച്ചാൽ സർക്കാർ നയങ്ങൾ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ, ഓട്ടോ, ഓയിൽ ആൻഡ് പവർ, ബാങ്കിംഗ് ഓഹരികൾ മറ്റ് വിഭാഗങ്ങളെ മറികടക്കുന്നത് തുടരാം."
ദീർഘകാലത്തേക്ക് വാങ്ങാനുള്ള ഓഹരികൾ
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വാങ്ങേണ്ട ഓഹരികളെക്കുറിച്ച് പേസ് 360-ലെ അമിത് ഗോയൽ പറഞ്ഞു, "ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL), എൻടിപിസി,എൻഎച്ച്പിസി തുടങ്ങിയ ഓഹരികൾ വാങ്ങാൻ ഞങ്ങൾ നിക്ഷേപകരെ ഉപദേശിക്കുന്നു."
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദീർഘകാലത്തേക്ക് വാങ്ങാനുള്ള ഓഹരികളെക്കുറിച്ച് ബസവ് ക്യാപിറ്റലിൻ്റെ സ്ഥാപകൻ സന്ദീപ് പാണ്ഡെ പറഞ്ഞു, "ഇന്ത്യൻ സർക്കാരിന് പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞു. ഉയർന്ന പലിശനിരക്കിൻ്റെ പശ്ചാത്തലത്തിൽ, യുഎസ് ഫെഡ് മീറ്റിംഗിന് ശേഷം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സമയക്രമം പ്രഖ്യാപിച്ചേക്കാം.അങ്ങനെയെങ്കിൽ, വായ്പ ബിസിനസിന് ബാങ്കുകൾക്ക് കൂടുതൽ പണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നേട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ, ശക്തമായ കാസ ഉള്ള ഇന്ത്യൻ ബാങ്കുകൾ ശക്തമായ ത്രൈമാസ സംഖ്യകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാൽ, പൊതുമേഖലാ ബാങ്ക് വിഭാഗത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കാനറ ബാങ്കും വാങ്ങാം."
"ഒഎൻജിസി, എച്ച്എഎൽ ഓഹരികൾ വാങ്ങുന്നത് പരിഗണിക്കാം. മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം), മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) ഓഹരികളും ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാങ്ങാവുന്നതാണെന്ന് സന്ദീപ് പാണ്ഡെ പറഞ്ഞു.