image

6 Sept 2023 5:07 PM IST

Market

ഇഷ്യൂ ദിവസം 37 ഇരട്ടി അപേക്ഷകളുമായി കഹാൻ പാക്കേജിംഗ്

MyFin Desk

ഇഷ്യൂ ദിവസം 37 ഇരട്ടി അപേക്ഷകളുമായി കഹാൻ പാക്കേജിംഗ്
X

Summary

  • ഇഷ്യൂ സെപ്റ്റംബർ 8-ന് അവസാനിക്കും
  • ഓഹരിയൊന്നിന് 80 രൂപ
  • ഒരു ലോട്ടിൽ 1600 ഓഹരികൾ


മഹാരാഷ്ട്ര ആസ്ഥാനമായുള്ള ബൾക്ക് പാക്കേജിംഗ് ഉത്പന്നങ്ങളുടെ നിർമാതാക്കളായ കഹാൻ പാക്കേജിംഗ് ഇഷ്യൂ സെപ്റ്റംബർ 8-ന് അവസാനിക്കും. ഇഷ്യുവിന്‍റെ ആദ്യദിനം 37.63 ഇരട്ടി അപേക്ഷകള്‍ കിട്ടി. റീട്ടെയില്‍ വിഭാഗത്തില‍ 66 ഇരട്ടി അപേക്ഷകളാണ് ആദ്യദിവസം ലഭിച്ചത്.

പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 80 രൂപയാണ് വില. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. 720,000 ഓഹരി നല്കി 5.26 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. പ്രശാന്ത് ജിതേന്ദ്ര ധോലാകിയയും രോഹിത് ജിതേന്ദ്ര ധോലാകിയയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ. സെപ്റ്റംബർ 18 നു ബിഎസ്ഇ എസ്എംയിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.

ഇഷ്യൂവിൽ നിന്നുള്ള തുക പൊതു കോർപ്പറേറ്റ്, പ്രവർത്തന മൂലധന ഫണ്ടിംഗിനായി വിനിയോഗിക്കും.

കൃഷി, കീട നാശിനി, സിമൻറ്, കെമിക്കല്‍, രാസവളം, ഭക്ഷ്യോത്പന്നം തുടങ്ങിയ വിവിധ മേഖലയ്ക്കാവശ്യമായ വാവിധ്യമാർന്ന ബള്‍ക്ക് പാക്കേജിംഗ് വസ്തുക്കൾ കഹാൻ പാക്കേജിംഗ് ലിമിറ്റഡ് നിര്‍മിക്കുന്നു. ഉപഭോക്താവിന്റെ ആവശ്യമനുസരിച്ചു വ്യത്യസ്ത ഭാരം, വലുപ്പം, നിറം എന്നിവയില്‍ കമ്പനി ഉത്പന്നം നിര്‍മിച്ചു നല്കുന്നു. മഹാരാഷ്ട്രയിലെ അസൻഗാവിലാണ് കമ്പനിയുടെ ഉത്പാന യുണിറ്റ്.