28 Aug 2023 11:06 AM
Summary
- ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൊത്തം ലാഭവിഹിതം 5.5 രൂപ
- ഇന്നത്തെ ക്ലോസിംഗ് പ്രൈസ് 2.82 ശതമാനം ഉയർന്ന് 676.80 രൂപ.
പൊതുമേഖല കമ്പനിയായ ഐആർസിടിസി 2022-23 സാമ്പത്തിക വർഷത്തെ ലാഭവിഹിതം പ്രഖ്യാപിച്ചു. 2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 2 രൂപ എന്ന നിരക്കിലാണ് ലാഭവിഹിതം. ഇടക്കാല ലാഭവിഹിതം ഉൾപ്പടെ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 5.5 രൂപ മൊത്തം ലാഭവിഹിതം നൽകി.
ഐആർസിടിസിയുടെ ഓഹരികൾ ഓഗസ്റ്റ് 28-ന് എൻഎസ്ഇയിൽ ക്ലോസിംഗ് പ്രൈസ് 2.82 ശതമാനം ഉയർന്ന് 676.80 രൂപയിലെത്തി.
ഏപ്രിൽ-ജൂൺ പാദത്തിൽ ഐആർസിടിസിയുടെ അറ്റാദായം 5 ശതമാനം ഇടിഞ്ഞ് 232 കോടി രൂപയിലെത്തിയിരുന്നു. ഇതേ കാലയളവിൽ വരുമാനം 19 ശതമാനം വർധിച്ച് 1002 കോടി രൂപയായി.
വരും ദിവസങ്ങളിൽ ലാഭവിഹിതം പ്രഖ്യാപിക്കുന്ന ഓഹരികൾ :
ബിർള കോർപ്പറേഷൻ: കമ്പനി അവസാന ലാഭവിഹിതം 2.5 രൂപ പ്രഖ്യാപിച്ചു. എക്സ്-ഡിവിഡന്റ് തീയതി ഓഗസ്റ്റ് 29 ന്
തമിഴ്നാട് മെർക്കന്റൈൽ ബാങ്ക്: കമ്പനി 5 രൂപയുടെ അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു. എക്സ്-ഡിവിഡന്റ് തീയതി ഓഗസ്റ്റ് 29 ന്
സിഎംഎസ് ഇൻഫോ സിസ്റ്റംസ്: കമ്പനി അവസാന ലാഭവിഹിതം 4.75 രൂപ പ്രഖ്യാപിച്ചു. എക്സ്-ഡിവിഡന്റ് തീയതി ഓഗസ്റ്റ് 31 ന് .
എൻഎംഡിസി : കമ്പനി അവസാന ലാഭവിഹിതം 2.85 രൂപ പ്രഖ്യാപിച്ചു. എക്സ്-ഡിവിഡന്റ് തീയതി ഓഗസ്റ്റ് 31 ന്
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ: കമ്പനി 0.44 ലാഭവിഹിതം പ്രഖ്യാപിച്ചു. എക്സ്-ഡിവിഡന്റ് തീയതി സെപ്തംബർ ഒന്നിന് .
എന്താണ് എക്സ്-ഡിവിഡന്റ് ?
എക്സ്-ഡിവിഡന്റ് തീയതി, എക്സ്-ഡേറ്റ് എന്നറിയപ്പെടുന്നു. ഒരു ഓഹരി അതിന്റെ ലാഭവിഹിതം കൂടാതെ ട്രേഡ് ചെയ്യുന്ന ആദ്യത്തെ പ്രവൃത്തി ദിവസമാണ്. എക്സ് ഡിവിഡന്റ് തീയതിക്ക് മുമ്പ് ഓഹരികൾ സ്വന്തമാക്കിയ നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കും.