image

19 April 2024 7:29 AM GMT

IPO

വാര്യ ക്രിയേഷൻസ് ഇഷ്യൂ ഏപ്രിൽ 22-ന്

MyFin Desk

വാര്യ ക്രിയേഷൻസ് ഇഷ്യൂ ഏപ്രിൽ 22-ന്
X

Summary

  • ഇഷ്യൂ ഏപ്രിൽ 25-ന് അവസാനിക്കും
  • ഒരു ലോട്ടിൽ 1000 ഓഹരികൾ
  • ഓഹരിയൊന്നിന് 150 രൂപയാണ് ഇഷ്യൂ വില


സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവയുടെ മൊത്തവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വാര്യ ക്രിയേഷൻസ് ഇഷ്യൂ ഏപ്രിൽ 22-ന് ആരംഭിക്കും. ഐപിഒയിലൂടെ 13.4 ലക്ഷം ഓഹരികൾ നൽകി 20.10 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 150 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 150,000 രൂപയാണ്. ഇഷ്യൂ ഏപ്രിൽ 25-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 26-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ ഏപ്രിൽ 30-ന് ലിസ്റ്റ് ചെയ്യും. പൂജ വിനീത് നഹേതയും സരിക അമിത് നഹേതയുമാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ തുക പുതിയ ഷോറൂം സ്ഥാപിക്കുന്നതിനുള്ള ധനസഹായം, പുതിയ ഷോറൂമിൻ്റെ ചെലവും, പുതിയ ഷോറൂമിൻ്റെ സാധനസാമഗ്രികളുടെ വാങ്ങൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2005ൽ സ്ഥാപിതമായവാര്യ ക്രിയേഷൻസ് സ്വർണ്ണം, വെള്ളി, വിലയേറിയ കല്ലുകൾ എന്നിവയുടെ മൊത്തവ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ്. കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ നെക്ലേസുകൾ, കമ്മലുകൾ, ടോപ്പുകൾ, മോതിരങ്ങൾ, വളകൾ, രത്നക്കല്ലുകൾ, വജ്രങ്ങൾ, ലാബിൽ നിന്നും തയ്യാറാക്കിയ വജ്രങ്ങൾ, മുത്തുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഉപഭോക്താക്കളുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഇഷ്ടാനുസൃതമായ ആഭരണങ്ങളും കമ്പനി നിർമിച്ചു നൽകുന്നുണ്ട്.

ഇൻവെഞ്ചർ മർച്ചൻ്റ് ബാങ്കർ സർവീസ് ആണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.