22 Sep 2023 7:07 AM GMT
Summary
- ഇഷ്യൂ സെപ്റ്റംബർ 25-27
- പ്രൈസ് ബാൻഡ് 280-300 രൂപ
- ഓഹരികൾ ഒക്ടോബർ 9-ന് ലിസ്റ്റ് ചെയ്യും
ഫെസിലിറ്റി മാനേജ്‌മെന്റ് , ബിസിനസ് സപ്പോർട്ട് സേവനങ്ങള്‍ നൽകുന്ന അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ് ഇഷ്യൂ സെപ്റ്റംബർ 25-ന് ആരംഭിക്കും. 27-ന് അവസാനിക്കും. ഇഷ്യൂ വഴി 640 കോടി രൂപ സ്വരൂപി്ക്കും. ഇതില്‍ 400 കോടി രൂപയുടെ പുതിയ ഓഹരികളും 0.8 കോടി ഓഹരികളുടെ വിൽപ്പനയ്ക്കുള്ള ഓഫറും ഉൾപ്പെടുന്നു.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 280 മുതൽ 300 രൂപയാണ്. കുറഞ്ഞത് 50 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 15,000 രൂപയാണ്.
ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 4 പൂർത്തിയാകും. ഓഹരികൾ ഒക്ടോബർ 9-ന് ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
രഘുനന്ദന തങ്കിരാള, ശാന്തി തങ്കിരാള, ടാംഗി ഫെസിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കമ്പനി പ്രൊമോട്ടർമാർ.
കടം തിരിച്ചടവ്, പ്രവർത്തന മൂലധനാവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ തുടങ്ങിയവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
1990-ൽ സ്ഥാപിതമായ അപ്‌ഡേറ്റർ സർവീസസ് ലിമിറ്റഡ് ഫെസിലിറ്റി മാനേജ്‌മെന്റ് , ബിസിനസ് സപ്പോർട്ട് സേവനങ്ങൾ എന്നീ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ബിസിനസ്സ്-ടു-ബിസിനസ് ("ബി2ബി ") സേവനങ്ങളിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നത്.
പ്രൊഡക്ഷൻ സപ്പോർട്ട് സേവനങ്ങൾ, സോഫ്റ്റ് സേവനങ്ങൾ, എഞ്ചിനീയറിംഗ് സേവനങ്ങൾ, വെയർഹൗസ് മാനേജ്മെന്റ്, ജനറൽ സ്റ്റാഫിംഗ് എന്നിവ ഉൾപ്പെടുന്നതാണ് ഫസിലിറ്റി മാനേജ്മെന്‍റ് സേവനങ്ങള്‍.
കമ്പനി ഓഡിറ്റ്, അഷ്വറൻസ് സേവനങ്ങൾ, ജീവനക്കാരുടെ പശ്ചാത്തല പരിശോധനാ സേവനങ്ങൾ, എയർപോർട്ട് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ, വിൽപ്പന പ്രാപ്‌തമാക്കൽ തുടങ്ങിയ സേവനങ്ങൾ ഉപക കമ്പനിയായ മാട്രിക്സ് വഴി യുഡിഎസ് ലഭ്യമാക്കുന്നു.
പ്രോക്ടർ ആൻഡ് ഗാംബിൾ ഹോം പ്രോഡക്‌ട്‌സ് ലിമിറ്റഡ് (പി&ജി), ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ ലിമിറ്റഡ്, മൈക്രോസോഫ്ട്, ഹ്യൂണ്ടായ് പോലുള്ള ആഗോള, ഇന്ത്യൻ ഉപഭോക്താക്കൾ ഉൾപ്പെടെ വിവിധ മേഖലകളിലായി 2,797 ഉപഭോക്താക്കൾക്ക് യുഡിഎസ് സേവനം നൽകിയിട്ടുണ്ട്.
അഖിലേന്ത്യ അടിസ്ഥാനത്തില്‍ പ്രവർത്തിക്കുന്ന കമ്പനിക്ക് 129 ഓഫീസുകളുണ്ട്. ഇതില്‍ 13 എണ്ണം വിദേശത്താണ്. രാജ്യത്തിനകത്ത് 116 ഓഫീസുകള്ർ പ്രവർത്തിക്കുന്നു.
ഐഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്റ് അഡ്വൈസേഴ്സ് ലിമിറ്റഡ്, എസ്ബിഐ കാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.