6 May 2024 7:49 AM GMT
Summary
- റിഫ്രാക്ടറി ഷേപ്‌സിന്റെ ഐപിഒ മെയ് 9-ന് അവസാനിക്കും
- വിൻസോൾ എൻജിനീയേഴ്‌സ് ഓഹരികൾ മെയ് 14-ന് ലിസ്റ്റ് ചെയ്യും
വിവിധ തരം ഇഷ്ടികകൾ, കാസ്റ്റബിളുകൾ, അലുമിന കാറ്റലിസ്റ്റുകൾ, സെറാമിക് ബോളുകൾ നിർമിക്കുന്ന റിഫ്രാക്ടറി ഷേപ്‌സിന്റെ ഐപിഒ മെയ് 6-ന് ആരംഭിച്ചു. ഇഷ്യൂവിലൂടെ 60 ലക്ഷം ഓഹരികൾ നൽകി 18.60 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
മെയ് 9-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 10-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ മെയ് 14-ന് ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 27-31 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 4000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 124,000 രൂപയാണ്. ദയാശങ്കർ കൃഷ്ണ ഷെട്ടി, പ്രതിഭ ദയാശങ്കർ ഷെട്ടി, പ്രജ്ഞ ശ്രാവൺ ഷെട്ടി എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഗുജറാത്തിലെ വാങ്കാനറിൽ നിലവിൽ സ്ഥിതി ചെയുന്ന സ്ഥലത്ത് ഒരു പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവ്, പ്ലാൻ്റും മെഷിനറികളും വാങ്ങുന്നതിനുള്ള ചെലവ്, വാണിജ്യ വാഹനങ്ങൾ വാങ്ങൽ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
1996-ൽ സ്ഥാപിതമായി റിഫ്രാക്ടറി ഷേപ്സ് വിവിധ തരം ഇഷ്ടികകൾ, കാസ്റ്റബിളുകൾ, ഉയർന്ന അലുമിന കാറ്റലിസ്റ്റുകൾ, സെറാമിക് ബോളുകൾ എന്നിവ നിർമ്മിക്കുന്നു. കമ്പനിയുടെ ഉൽപ്പന്ന പട്ടികയിൽ പ്രീ-കാസ്റ്റ്, പ്രീ-ഫയർഡ് ബ്ലോക്കുകൾ (PCPF), ബർണർ ബ്ലോക്കുകൾ, പ്രത്യേക ആകൃതിയിലുള്ള റിഫ്രാക്ടറി ഇഷ്ടികകൾ, ഇടതൂർന്നതും ഇൻസുലേറ്റിംഗ് കാസ്റ്റബിളുകൾ, മോർട്ടറുകൾ എന്നിവ ഉൾപ്പെടുന്നു. മെറ്റാലിക് ആങ്കറുകൾക്കുള്ള ഓർഡറുകളും കമ്പനിക്ക് ലഭിക്കുന്നു. അവ റിഫ്രാക്ടറി കാസ്റ്റിംഗുകൾ സ്ഥാപിക്കുന്നതിനുള്ള പിന്തുണയായി ഉപയോഗിക്കുന്നു. മഹാരാഷ്ട്രയിലെ പൂനെയിലെ പിംപ്രി ഇൻഡസ്ട്രിയൽ ഏരിയയിലും ഗുജറാത്തിലെ മോർബി ജില്ലയിലെ വാങ്കനേറിലും കമ്പനിക്ക് നിർമാണ യൂണിറ്റുകളുണ്ട്.
ശ്രേണി ഷെയേഴ്സ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.
വിൻസോൾ എൻജിനീയേഴ്‌സ് ഐപിഒ
വിൻസോൾ എൻജിനീയേഴ്‌സ് ഐപിഒ മെയ് 6-ന് ആരംഭിച്ചു. ഇഷ്യൂവിലൂടെ 31.15 ലക്ഷം ഓഹരികൾ നൽകി 23.36 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇഷ്യൂ മെയ് 9-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 10-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ മെയ് 14-ന് ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 71-75 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 120,000 രൂപയാണ്.
രമേഷ് ജിവാഭായ് പിണ്ഡാരിയ, അമ്രി രമേഷ് പിണ്ഡാരിയ, പിണ്ഡാരിയ കാശ്മീര, കാശിഷ് രമേഷ് പിണ്ഡാരിയ, കിഷോർ ജിവാഭായ് പിണ്ഡാരിയ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. ഇഷ്യൂവിൽ നിന്നും ലഭിക്കുന്ന തുക പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2015 ൽ സ്ഥാപിതമായ വിൻസോൾ എഞ്ചിനീയേഴ്‌സ് സൗരോർജ്ജ, ഗതികോർജ്ജം ഉൽപാദനം, സ്ഥാപനങ്ങൾക്ക് ബാലൻസ് ഓഫ് പ്ലാൻ്റ് (ബിഒപി) സൊല്യൂഷനുകൾക്കായി സംയോജിത എഞ്ചിനീയറിംഗ്, സംഭരണം, നിർമ്മാണം, കമ്മീഷനിംഗ് തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഒരു കമ്പനിയാണ്. ബിഒപി സൊല്യൂഷനുകൾക്കായുള്ള കമ്പനിയുടെ പ്രധാന സേവനങ്ങളിൽ ഫൗണ്ടേഷൻ വർക്ക്, സബ്‌സ്റ്റേഷൻ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ, റൈറ്റ് ഓഫ് വേ സെർവീസസും ഉൾപ്പെടുന്നു.
ബീ ലൈൻ ക്യാപിറ്റൽ അഡ്വൈസോഴ്‌സ് ആണ് ഐപിഒയുടെ ലീഡ് മാനേജർ, കെ ഫിൻ ടെക്നോളോജിസ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.