image

26 Oct 2023 11:37 AM GMT

IPO

40 കോടി ലക്ഷ്യമിട്ട് 3 എസ്എംഇ കമ്പനികൾ

MyFin Desk

40 crore targeting 3 sme companies
X

Summary

  • മൂന്ന് കമ്പനികളുടെ ഇഷ്യൂവും ഒക്ടോബർ 27-ന് ആരംഭിക്കും
  • ശാന്തല എഫ്എംസിജി പ്രോഡക്ടസ് ഇഷ്യൂവഴി 16.07 കോടി സ്വരൂപിക്കും
  • മൈത്രേയ മെഡികെയർ ഇഷ്യൂ നവംബർ 1-ന് അവസാനിക്കും.


മാസാവസാനത്തോടെ മൂന്ന് എസ്എംഇ കമ്പനികള്‍ ഇഷ്യുവഴി 40 കോടി രൂപ സമാഹരിക്കുവാന്‍ പ്രാഥമിക വിപണിയിലെത്തുകയാണ്. ശാന്തല എഫ്എംസിജി പ്രോഡക്ടസ്, കെകെ ഷാ ഹോസ്പിറ്റൽസ്, മൈത്രേയ മെഡികെയർ ലിമിറ്റഡ് എന്നിവയാണ് വിപണിയിലെത്തുന്ന കമ്പനികള്‍.

ശാന്തല എഫ്എംസിജി പ്രോഡക്ടസ്

എഫ്എംസിജി ഉത്പന്ന മേഖലയിൽ പ്രവർത്തിക്കുന്ന ശാന്തല എഫ്എംസിജി പ്രോഡക്ടസ് ഇഷ്യൂവഴി 17.66 ലക്ഷം ഓഹരികൾ നൽകി 16.07 കോടി സ്വരൂപിക്കും. ഇഷ്യൂ ഒക്ടോബർ 27-ന് ആരംഭിച്ച് 31-ന് അവസാനിക്കും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 91 രൂപയാണ് ഇഷ്യൂ വില. ഒരു ലോട്ടിൽ 1200 ഓഹരികൾ. ഓഹരികൾ നവംബർ 8-ന് എൻ എസ് ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

അധിക പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

1996-ൽ സ്ഥാപിതമായ കമ്പനി ബ്രാൻഡഡ് പാക്കേജ്ഡ് ഭക്ഷണങ്ങൾ, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, വിദ്യാഭ്യാസം, സ്റ്റേഷനറി ഉൽപ്പന്നങ്ങൾ, തീപ്പെട്ടികൾ, അഗർബത്തി, പുകയില ഉൽപന്നങ്ങൾ എന്നിവ വലിയ എഫ്എംസിജി കമ്പനികൾക്ക് വിതരണം ചെയ്യുന്നു. കൃത്യസമയത്ത് ഡെലിവറി ചെയ്യുന്നതിലൂടെ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ന്യായമായ വിലയിൽ ലഭ്യമാക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഫസ്റ്റ് ഓവർസീസ് കാപ്പിറ്റൽ ലിമിറ്റഡാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് ആണ് രജിസ്ട്രാർ.

കെകെ ഷാ ഹോസ്പിറ്റൽസ്

മധ്യപ്രദേശിലെ രത്‌ലാമിലുള്ള ആശുപത്രി വഴി ഇൻപേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് ഹെൽത്ത് കെയർ സേവനങ്ങൾ നൽകുന്നു കെ കെ ഷാ ഹോസ്പിറ്റൽസ് ഐപിഒ വഴി 8.78 കോടി രൂപ സമാഹരിക്കും.ഒക്ടോബർ 27-ന് ആരംഭിക്കുന്ന ഇഷ്യൂ 31-ന് അവസാനിക്കും. ഓഹരികൾ നവംബർ 8-ന് ബിഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.

പത്തുരൂപയുള്ള മുഖവിലയുള്ള ഓഹരിയുടെ ഇഷ്യൂ വില 45 രൂപയാണ്. കുറഞ്ഞത് 3000 ഓഹരികൾക്കായി അപേക്ഷിക്കണം.

ഇഷ്യൂ തുക മെഡിക്കൽ ഉപകരണങ്ങളുടെ വാങ്ങൽ, പൊതു കോർപ്പറേറ്റ് ആവിശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

കമ്പനിയുടെ പ്രമോട്ടർമാരിൽ ഒരാളായ ഡോ. കീർത്തി കുമാർ ഷാ 1976 ൽ രത്‌ലാമിൽ ക്ലിനിക്ക് ആരംഭിച്ചു. തുടർന്ന്, 1991-ൽ ഷാ മെറ്റേണിറ്റി ആൻഡ് നഴ്സിംഗ് ഹോം എന്ന പേരിൽ നഴ്സിംഗ് ഹോംമിൽക്ക് അത് മാറി. അതിനുശേഷം, ഡോ. കീർത്തി കുമാർ ഷാ, ഷാ ഹോസ്പിറ്റൽ എന്ന പേരിൽ ആശുപത്രി സ്ഥാപിച്ച് പ്രശസ്തരായ ഡോക്ടർമാരെ ഉൾപ്പെടുത്തുകയും ചെയ്തു. 2022 ഡിസംബറിൽ, ബിസിനസ് ട്രാൻസ്ഫർ ഉടമ്പടി പ്രകാരം കെകെ ഷാ ഹോസ്പിറ്റൽസ് എം/എസ് ഷാ ഹോസ്പിറ്റൽ (മുമ്പ് ഷാ മെറ്റേണിറ്റി ആൻഡ് നഴ്സിംഗ് ഹോം എന്നറിയപ്പെട്ടിരുന്നു) ഏറ്റെടുത്തു.

ബയോമെഡിക്കൽ മാലിന്യ നിർമാർജനത്തിനായി രത്‌ലാമിലെ ബയോമെഡിക്കൽ വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ കമ്പനി അംഗമാണ്. നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് മധ്യപ്രദേശിലെ പ്രാഥമിക തലത്തിലുള്ള ചെറുകിട ആരോഗ്യ സംരക്ഷണ സ്ഥാപനമായി ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഫെഡെക്സ് സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡും ശ്രേണി ഷെയേഴ്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ. ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.

മൈത്രേയ മെഡികെയർ ലിമിറ്റഡ്

2019-ൽ സ്ഥാപിതമായ മൈത്രേയ മെഡികെയർ ലിമിറ്റഡ് ഗുജറാത്തിലെ സൂറത്തിൽ സ്ഥിതി ചെയ്യുന്ന ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയാണ്. 18.16 ലക്ഷം ഓഹരികൾ നൽകി 14.89 കോടി രൂപ സവരൂപിക്കാനുള്ള ഇഷ്യൂ ഒക്‌ടോബർ 27-ന് ആരംഭിച്ച് നവംബർ ഒന്നിന് അവസാനിക്കും. ഓഹരികൾ എൻഎസ്ഇ എമെർജിൽ നവംബർ 9-ന് ലിസ്റ്റ് ചെയ്യും..

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 78-82 രൂപയാണ്. ഒരു ലോട്ടിൽ 1600 ഓഹരികൾ.

ഗുജറാത്തിലെ വൽസാദിൽ ഒരു ആശുപത്രി സ്ഥാപിക്കുന്നതിനും, ഇഷ്യൂ ചെയ്ത നോൺ-കൺവേർട്ടിബിൾ റിഡീമബിൾ പ്രിഫറൻസ് ഷെയറുകളുടെ ഒരു ഭാഗം വീണ്ടെടുക്കൽ, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യകതകൾ എന്നിവക്കായി ഇഷ്യൂ തുക ഉപയോഗിക്കും.

ജിവൈആർ കാപ്പിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് രജിസ്ട്രാർ.

പ്രാഥമിക ദ്വിതീയ, തൃതീയ പരിചരണത്തോടുകൂടിയ മൾട്ടി-ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ് ഹെൽത്ത് കെയർ സേവനങ്ങളാണ് ആശുപത്രി നൽകുന്നത്. കാർഡിയോളജി, യൂറോളജി, ലാപ്രോസ്‌കോപ്പിക് സർജറി, ഓങ്കോളജി, ന്യൂറോ സർജറി, സ്‌പൈൻ സർജറി, ന്യൂറോളജി, നെഫ്രോളജി ഉൾപ്പെടെ 18-ലധികം സ്പെഷ്യാലിറ്റികളിലും സൂപ്പർ സ്പെഷ്യാലിറ്റികളിലുമായി മൈത്രേയ മെഡികെയർ സമഗ്രമായ ആരോഗ്യ സേവനങ്ങൾ നൽകുന്നു. ജോയിന്റ് റീപ്ലേസ്‌മെന്റുകളും ആർത്രോസ്കോപ്പിക് സർജറികളും, ഗൈനക്കോളജി ആൻഡ് ഹൈ-റിസ്‌ക് ഒബ്‌സ്റ്റട്രിക്‌സ്, ഹെപ്പറ്റോസെല്ലുലാർ ബില്ലറി സർജറി, ക്രിട്ടിക്കൽ കെയർ മെഡിസിൻ മുതലായവയും ഇതിൽ ഉൾപ്പെടുന്നു.