image

8 Dec 2023 12:20 PM GMT

IPO

ഡോംസ് ഐപിഒ വഴി 1200 കോടി സമാഹരിക്കും; ഡിസംബർ 13-ന് തുടക്കം

MyFin Desk

1200 crores will be raised through Domes IPO
X

Summary

  • പ്രൈസ് ബാൻഡ് 750-790 രൂപ
  • സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ മുൻനിര ബ്രാൻഡ്
  • ഒരു ലോട്ടിൽ 18 ഓഹരികൾ


സ്റ്റേഷനറി ഉൽപ്പന്ന നിർമാതാക്കളായ ഡോംസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐപിഒ ഡിസംബർ 13-ന് ആരംഭിക്കും. ഇഷ്യൂ വഴി 1.5 കോടി ഓഹരികൾ നൽകി 1200 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. ഇതിൽ 0.44 കോടി ഓഹരികൾ നൽകി 350 കോടി രൂപ സമാഹരിക്കാനുള്ള പുതിയ ഇഷ്യൂവും 1.08 കോടി ഓഹരികൾ നൽകി 850 കോടി രൂപ സ്വരൂപിക്കാനുള്ള ഓഫർ ഫോർ സൈലും ഉൾപ്പെടുന്നു.

ഇഷ്യൂവിനെ കുറിച്ച്

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 750-790 രൂപയാണ്. കുറഞ്ഞത് 18 ഓഹരികൾക്ക് അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,220 രൂപയാണ്. എസ്എൻഐഐയുടെ ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 15 ലോട്ടുകളാണ് (270 ഓഹരികൾ), തുക 213,300 രൂപ. ബിഎൻഐഐക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ ലോട്ട് സൈസ് 71 ലോട്ടുകളാണ് (1,278 ഓഹരികൾ), തുക 1,009,620 രൂപ. കമ്പനിയുടെ ജീവനക്കാർക്കായി ഓഹരിയൊന്നിന് 75 രൂപയുടെ കിഴിവുണ്ട്.

ഇഷ്യൂ ഡിസംബർ 15-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് 18 പൂർത്തിയാവും. ഓഹരികൾ ഡിസംബർ 20 ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

ഇഷ്യൂ വഴി ലഭിക്കുന്ന തുക വിവിധ തരത്തിലുള്ള എഴുത്ത് ഉപകരണങ്ങൾ, വാട്ടർ കളർ പേനകൾ, മാർക്കറുകൾ, ഹൈലൈറ്ററുകൾ എന്നിവയുടെ നിർമാണത്തിനായി പുതിയൊരു നിർമാണ യൂണിറ്റ് സൗകര്യം സ്ഥാപിക്കുന്നതിനുള്ള ചെലവ്, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കും.

സന്തോഷ് രസിക്ലാൽ രവേഷിയ, സഞ്ജയ് മൻസുഖ്‌ലാൽ രജനി, കേതൻ മൻസുഖ്‌ലാൽ രജനിഎം, ചാന്ദ്‌നി വിജയ് സോമയ്യ, ഫാബ്രിക്ക ഇറ്റാലിയാന ലാപിസ് എഡ് അഫിനി എസ്‌പിഎ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ജെഎം ഫിനാൻഷ്യൽ, ബിഎൻപി പാരിബാസ്, ഐസിഐസിഐ സെക്യൂരിറ്റീസ്, എൽഐഎഫ്എൽ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.

കമ്പനിയെ കുറിച്ച്

സ്റ്റേഷനറി ഉൽപ്പന്നങ്ങളുടെ രൂപകൽപ്പന, വികസിപ്പിക്കൽ, നിർമ്മാണം, വിൽപ്പന നടത്തി വരുന്ന മുൻനിര ബ്രാൻഡാണ് ഡോംസ് ഇൻഡസ്ട്രീസ്. 2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് 40-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.

2023 സാമ്പത്തിക വർഷത്തെ വിറ്റുവരവിൽ, പെൻസിലുകളുടെയും ഗണിത ഇൻസ്ട്രുമെന്റ് ബോക്സുകളുടെയും വില്പനയിൽ കമ്പനിക്ക് യഥാക്രമം 29 ശതമാനവും 30 ശതമാനവും വിപണി വിതമാണ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ കീഴിൽ ഏഴു തരം സ്റ്റേഷ്യനറികളുടെ പട്ടികയാണുള്ളത്, സ്കോളാസ്റ്റിക് സ്റ്റേഷനറി, സ്കോളാസ്റ്റിക് ആർട്ട് മെറ്റീരിയലുകൾ, പേപ്പർ സ്റ്റേഷനറി, കിറ്റുകളും കോമ്പോസും, ഓഫീസ് സാധനങ്ങൾ, ഹോബിയും കരകൗശലവും, ഫൈൻ ആർട്ട് ഉൽപ്പന്നങ്ങൾ.

ദക്ഷിണേഷ്യയിലെ ഉൽപ്പന്നങ്ങളുടെ വിതരണത്തിനായി കമ്പനിക്ക് ഫില ഗ്രൂപ്പുമായി എക്സ്ക്ലൂസീവ് ടൈ-അപ്പ് ഉണ്ട്.

2023 മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കമ്പനിക്ക് അമേരിക്ക, ആഫ്രിക്ക, ഏഷ്യ പസഫിക്, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ശക്തമായ സാന്നിധ്യമാണുള്ളത്.

സാമ്പത്തികം

2023 മാർച്ച് 31 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 500.18 ശതമാനം ഉയർന്ന് 102.87 കോടി രൂപയായി രേഖപ്പെടുത്തി. വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിനേക്കാളും 77.28 ശതമാനം വർദ്ധിച്ച് 1,216.52 കോടി രൂപയിലെത്തി.