16 Nov 2023 10:12 AM IST
Summary
3,042.51 കോടി രൂപയാണു ഐപിഒയിലൂടെ സമാഹരിക്കുക
ടാറ്റാ ടെക്‌നോളജീസ് ഐപിഒ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിച്ചു.നവംബര്‍ 22 ബുധനാഴ്ചയാണ് ഇഷ്യു ആരംഭിക്കുന്നത്. 24 വെള്ളിയാഴ്ച അവസാനിക്കും.
2 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 475-500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 30 ഓഹരികള്‍ക്കായി അപേക്ഷിക്കണം.
6,08,50,278 ഇക്വിറ്റി ഷെയറുകളാണു ഓഫര്‍ ഫോര്‍ സെയില്‍ വഴി ഐപിഒയില്‍ വില്‍ക്കുന്നത്.
മാതൃ കമ്പനിയായ ടാറ്റാ മോട്ടോഴ്‌സ് 4.62 കോടി ഓഹരികള്‍ വില്‍ക്കും. ആല്‍ഫ ടിസി ഹോള്‍ഡിംഗ്‌സ് 97.1 ലക്ഷം ഓഹരികളും ടാറ്റാ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് 48 ലക്ഷം ഓഹരികളും വില്‍ക്കും.
3,042.51 കോടി രൂപയാണു ഐപിഒയിലൂടെ സമാഹരിക്കുക.
ടാറ്റാ ടെക്‌നോളജീസ് കമ്പനിയുടെ യോഗ്യരായ ജീവനക്കാര്‍ക്കായി 20,28,342 ഓഹരികള്‍ റിസര്‍വ് ചെയ്തിട്ടുണ്ട്.
ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി ഉടമകള്‍ക്കായി മൊത്തം 60,85,027 ഓഹരികളും (10 ശതമാനം) ഐപിഒയില്‍ മാറ്റിവച്ചിട്ടുണ്ട്.
ആങ്കര്‍ ഇന്‍വെസ്റ്റര്‍മാര്‍ക്കുള്ള ഐപിഒ നവംബര്‍ 21ന് നടക്കും.
ഡിസംബര്‍ 5ന് ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്നാണു സൂചന.