image

13 Nov 2023 12:02 PM GMT

IPO

ടാറ്റാ ടെക്‌നോളജീസ് ഐപിഒ: ഗ്രേ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ്

MyFin Desk

ടാറ്റാ ടെക്‌നോളജീസ് ഐപിഒ: ഗ്രേ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ്
X

Summary

3,800-4000 കോടി രൂപയുടേതായിരിക്കും ഐപിഒയെന്ന് കരുതുന്നുണ്ട്


ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഒയാണ് ടാറ്റാ ടെക്‌നോളജീസിന്റേത്. നവംബര്‍ 21നായിരിക്കും ഐപിഒ ആരംഭിക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. പക്ഷേ, ഇക്കാര്യത്തില്‍ അന്തിമ പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ച് മാസം ഐപിഒയ്ക്കുള്ള അനുമതിക്കായി കമ്പനി സെബിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് ഐപിഒയ്ക്കുള്ള അനുമതി സെബി നല്‍കുകയും ചെയ്തിരുന്നു.

ഐപിഒ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ടാറ്റാ ടെക്‌നോളജീസ് ഐപിഒ മികച്ച ഗ്രേ മാര്‍ക്കറ്റ് പ്രീമിയം (ജിഎംപി) നേടുകയാണ്. ലിസ്റ്റിംഗ്് സമയത്ത് ഉയര്‍ന്ന നേട്ടം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതിന് കാരണം. ടാറ്റാ ടെക്‌നോളജീസിന്റെ ജിഎംപി 250-285 രൂപ നിരക്കിലാണെന്നാണ് റിപ്പോര്‍ട്ട്.

കമ്പനിയുടെ ഐപിഒ എത്ര കോടി രൂപയുടേതായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. എങ്കിലും 3,800-4000 കോടി രൂപയുടേതായിരിക്കും ഐപിഒയെന്ന് അനലിസ്റ്റുകള്‍ കരുതുന്നുണ്ട്.

മോര്‍ഗന്‍ സ്റ്റാന്‍ലി, ബ്ലാക്ക്‌റോക്ക്, മറ്റ് ചില യുഎസ് ഹെഡ്ജ് ഫണ്ടുകള്‍ എന്നിവരുമായി ഐപിഒയില്‍ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ ടാറ്റാ ടെക്‌നോളജീസ് നടത്തിവരികയാണെന്നു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു.