image

4 May 2024 7:30 AM GMT

IPO

സ്ലോൺ ഇൻഫോസിസ്റ്റംസ് ഐപിഒ മെയ് 7 വരെ

MyFin Desk

sloan infosystems ipo targets 11 crores
X

Summary

  • ഓഹരികൾ മെയ് 10-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും
  • ഓഹരിയൊന്നിന് 79 രൂപയാണ് ഇഷ്യൂ വില
  • ഒരു ലോട്ടിൽ 1600 ഓഹരികൾ


ഐടി ഹാർഡ്‌വെയർ സേവനങ്ങൾ നൽക്കുന്ന സ്ലോൺ ഇൻഫോസിസ്റ്റംസ് ഐപിഒ മെയ് ഏഴിന് അവസാനിക്കും. ഇഷ്യൂവിലൂടെ14 ലക്ഷം ഓഹരികൾ നൽകി 11.06 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മെയ് മൂന്നിനാണ് ഇഷ്യൂ ആരംഭിച്ചത്. ഓഹരികളുടെ അലോട്ട്‌മെൻ്റ് മെയ് എട്ടിന് പൂർത്തിയാവും. ഓഹരികൾ മെയ് 10-ന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 79 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപം 126,400 രൂപയാണ്.

രാജേഷ് ശ്രീചന്ദ് ഖന്ന, മനീഷ രാജേഷ് ഖന്ന, മോഹിത് രാജേഷ് ഖന്ന എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.

ഇഷ്യൂ തുക ലാപ്ടോപ്പുകൾ, ഡെസ്ക്ടോപ്പുകൾ, എസ്എസ്ഡി, റാം എന്നിവ വാങ്ങുന്നതിനുള്ള ചെലവ്, വായ്പകളുടെ തിരിച്ചടവ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

2022ൽ സ്ഥാപിതമായ ഐടി ഹാർഡ്‌വെയർ സൊല്യൂഷനുകൾ നൽകുന്ന ഒരു ഇന്ത്യൻ കമ്പനിയാണ് സ്ലോൺ ഇൻഫോസിസ്റ്റംസ് ലിമിറ്റഡ്. ലാപ്‌ടോപ്പുകൾ, ഡെസ്‌ക്‌ടോപ്പുകൾ, സെർവറുകൾ, വർക്ക്‌സ്റ്റേഷനുകൾ എന്നിങ്ങനെയുള്ള ഐടി ഉപകരണങ്ങൾ വിൽക്കുകയും വാടകയ്‌ക്ക് നൽകുകയും ചെയ്യുന്നു. കൂടാതെ, ക്ലൗഡ് സെർവറുകൾ നിയന്ത്രിക്കുന്നതും ഐടി ഉപകരണങ്ങൾക്ക് സേവനം നൽകുന്നതും ഉൾപ്പെടെ കോർപ്പറേറ്റ് ക്ലയൻ്റുകൾക്ക് ഐടി സൊല്യൂഷൻ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്.

കമ്പനിയുടെ ബിസിനസ്സ്

ലാപ്‌ടോപ്പ്, കമ്പ്യൂട്ടർ, കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പന

ഐടി അനുബന്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പന

ഐടി സേവന പരിഹാരങ്ങൾ

വാടക സേവനങ്ങൾ

ജാവ ക്യാപിറ്റൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.