9 March 2024 11:11 AM GMT
Summary
- ഇഷ്യൂ മാർച്ച് 14-ന് അവസാനിക്കും
- ഒരു ലോട്ടിൽ 2000 ഓഹരികൾ
- ഓഹരികൾ എൻഎസ്ഇ എമെർജിൽ മാർച്ച് 19-ന് ലിസ്റ്റ് ചെയ്യും
സ്ത്രീകളുടെ വസ്ത്രങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന എസ്എംഇ സ്ഥാപനമായ സിഗ്നോറിയ ക്രിയേഷൻ ഐപിഒ മാർച്ച് 12-ന് ആരംഭിക്കും. ഇഷ്യൂ വഴി 14.28 ലക്ഷം ഓഹരികൾ നൽകി 9.28 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
ഇഷ്യൂ മാർച്ച് 14-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 15-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ മാർച്ച് 19-ന് ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 61-65 രൂപയാണ്. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 130,000 രൂപയാണ്.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
വാസുദേവ് അഗർവാൾ, ബബിത അഗർവാൾ, മോഹിത് അഗർവാൾ, കൃതിക ചാച്ചൻ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഐപിഒയുടെ ലീഡ് മാനേജർ ഹോലാനി കൺസൾട്ടൻ്റ്സ്. ബിഗ്ഷെയർ സർവീസസാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
2019-ൽ സ്ഥാപിതമായ സിഗ്നോറിയ ക്രിയേഷൻ സ്ത്രീകളുടെ വസ്ത്രങ്ങളായ കുർത്തികൾ, പാൻ്റ്‌സ്, ടോപ്പുകൾ, കോ-ഓർഡ് സെറ്റുകൾ, ദുപ്പട്ടകൾ, ഗൗണുകൾ എന്നിവ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു. കമ്പനിക്ക് രണ്ട് നിർമ്മാണ യൂണിറ്റുകളുണ്ട്. മാനസരോവറിലും രാജസ്ഥാനിലെ ജയ്പൂരിലെ സംഗനേറിലും ഇവ സ്ഥിതി ചെയ്യുന്നു.
വൈവിധ്യമാർന്ന നിറങ്ങളിലും പാറ്റേണുകളിലും വലുപ്പത്തിലും വരുന്ന അവരുടെ ക്ലാസിക് കുർത്തികൾക്ക് കമ്പനി പ്രസിദ്ധമാണ്. 2023 ജൂൺ 30-ന് അവസാനിച്ച ആദ്യ പാദത്തിൽ, സ്ഥാപനം അതിൻ്റെ ഉൽപ്പന്നങ്ങളുടെ നിരയിലേക്ക് സ്ത്രീകൾക്കായി കോ-ഓർഡ് സെറ്റ് ചേർത്തു.