4 Dec 2023 7:11 AM GMT
Summary
- ഓഹരിയൊന്നിന് 70 രൂപയാണ് ഇഷ്യൂ വില
- ഒരു ലോട്ടിൽ 2000 ഓഹരികൾ
- ഡിസംബർ 11ന് ഓഹരികൾ ലിസ്റ്റ് ചെയ്യും
കാർഷിക വിഭവങ്ങളുടെ ഉൽപാദനം, സംസ്കരണം, വിതരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു ശീതൾ യൂണിവേഴ്സൽ ഐപിഒ വിപണിയിൽ പ്രവേശിച്ചു. . 34 ലക്ഷം ഓഹരികൾ നൽകി 23.80 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇഷ്യൂ ഡിസംബർ 6-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെന്റ് ഡിസംബർ 7 പൂർത്തിയാവും. ഡിസംബർ 11ന് എൻഎസ്ഇ എമെർജിൽ ഓഹരികൾ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 70 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 140,000 രൂപയാണ്.
ഹിരേൻ വല്ലഭായ് പട്ടേലും കാജൽ ഹിരേൻ പട്ടേലുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക കമ്പനിയുടെ മൂലധന ചെലവിനുള്ള ഫണ്ടിംഗ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഉപയോഗിക്കും.
2015-ൽ സ്ഥാപിതമായ ശീതൾ യൂണിവേഴ്സൽ ലിമിറ്റഡ് നിലക്കടല, എള്ള്, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ എന്നീ കാർഷിക വിഭവങ്ങളുടെ ഉൽപാദനം , സംസ്കരണം, വിതരണം എന്നിവയിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഗുജറാത്തിലെ ജാംനഗറിൽ ഏകദേശം 14,668 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന നിർമാണ യൂണിറ്റ് കമ്പനിക്കുണ്ട്.
സൗമേശ്വർ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, സ്വാർ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ രണ്ട് അനുബന്ധ സ്ഥാപനങ്ങളും കമ്പനിക്കുണ്ട്. ഈ കമ്പനികൾ എണ്ണ വിത്ത്, ധാന്യങ്ങൾ തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾ സംസ്കരിച്ചു കയറ്റുമതി ചെയ്യുന്നു.
കമ്പനിയുടെ ഇടപാടുകാരിൽ റഷ്യൻ ഫെഡറേഷൻ, ഇന്തോനേഷ്യ, മലേഷ്യ, വിയറ്റ്നാം, യുഎഇ, ഇറാൻ, അൾജീരിയ, ഇസ്രായേൽ, തുർക്കി, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഉപഭോക്താക്കളുണ്ട്.
ബീലൈൻ കാപ്പിറ്റൽ അഡ്വൈസോഴ്‌സ് ആണ് ഇഷ്യൂവിന്റെ ലീഡ് മാനേജർ, ബിഗ് ഷെയർ സെർവിസ്സ് ആണ് രജിസ്ട്രാർ.