19 Jan 2024 1:01 PM GMT
Summary
- നടപടികൾ ഏത് ഐപിഒകളുമായി ബന്ധപ്പെട്ടെന്ന് വ്യക്തമല്ല
- മൂന്ന് കേസുകള്‍ അന്വേഷണത്തിൽ
- ഐപിഒ കരട് രേഖകള്‍ പരിശോധിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ഐപിഒകളില്‍ ഉയര്‍ന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്രതീതി സൃഷ്ടിക്കുന്നതിനായി തെറ്റായ ഐപിഒ ആപ്ലിക്കേഷനുകളും അക്കൗണ്ടുകളും സൃഷ്ടിക്കുന്നത് പരിശോധിക്കുകയാണെന്ന് സെബി മേധാവി മാധബി പുരി ബുച്ച്.
ഇത്തരത്തിലുള്ള മൂന്ന് കേസുകള്‍ അന്വേഷിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍, അന്വേഷണത്തിന്റെ സ്വഭാവമോ, മെയിന്‍ ബോര്‍ഡ് ഐപിഒകളുമായോ, എസ്എംഇ ഐപിഒകളുമായോ ബന്ധപ്പെട്ടതാണോയെന്നും അവര്‍ വ്യക്തമാക്കിയിട്ടില്ല.
ഇത്തരം പ്രവര്‍ത്തികളില്‍ ഞങ്ങള്‍ അസന്തുഷ്ടരാണ്. ചില മര്‍ച്ചന്റ് ബാങ്കര്‍മാരുണ്ടെന്ന് കണാന്‍ കഴിഞ്ഞിട്ടുണ്ട്. പക്ഷേ, ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു. എഐബിഐ വാര്‍ഷിക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ബുച്ച്.
ലിസ്റ്റിംഗ് ആരംഭിച്ച് ആദ്യ ആഴ്ചയ്ക്കുള്ളില്‍ 68 ശതമാനത്തിലധികം നോണ്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരും (എന്‍ഐഐ) കമ്പനിയില്‍ നിന്ന് പുറത്തുപോകുന്നതായി സെബി മേധാവി പറഞ്ഞു. ആദ്യ ആഴ്ചയ്ക്കുള്ളില്‍ പുറത്തുപോകുന്ന റീട്ടെയില്‍ നിക്ഷേപകരുടെ എണ്ണം 43 ശതമാനമാണ്. ഐപിഒകളുടെ വില കണ്ടെത്തല്‍ 'അപൂര്‍ണമാണ്', ഐപിഒ നടപടികള്‍ക്ക് ഉദ്യോഗസ്ഥരെ ആശ്രയിക്കുന്നത് 80 ശതമാനം കുറയ്ക്കുന്നതിന് ഐപിഒ കരട് രേഖകള്‍ പരിശോധിക്കാന്‍ സെബി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുമെന്നും ബുച്ച് കൂട്ടിച്ചേര്‍ത്തു. പ്രോസസ്സിംഗ് സമയം വേഗത്തിലാക്കാന്‍ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസില്‍ കാണുന്ന പൊതുവായ പ്രശ്‌നങ്ങളുടെ ഒരു സമാഹാരം എഐബിഐയുമായി ചേര്‍ന്ന് സെബി പുറത്തിറക്കി.
റെഗുലേറ്ററുടെ അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ ഡീലിസ്റ്റിംഗ് ചട്ടക്കൂട് പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണിക്കില്ലെന്നും. ലിസ്റ്റുചെയ്ത കമ്പനികളെക്കുറിച്ചുള്ള അപവാദങ്ങളെക്കറിച്ചുള്ള പരിശോധനയ്ക്ക് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് ഫോറത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സെബി സ്വീകരിക്കുന്നതിനാല്‍, സമയപരിധി നീട്ടാന്‍ ഒരുങ്ങുകയാണ്. സെബിയുടെ മുന്‍ ടൈംലൈന്‍ അനുസരിച്ച്, മികച്ച 100 ലിസ്റ്റുചെയ്ത കമ്പനികള്‍ ഫെബ്രുവരി 1 മുതല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയോ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യേണ്ടതുണ്ട്.
കൂടാതെ, മ്യൂച്വല്‍ ഫണ്ട് ലൈറ്റിനെക്കുറിച്ചുള്ള കരട് നിര്‍ദ്ദേശങ്ങള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ഈ വര്‍ഷം മാര്‍ച്ചോടെ കൊണ്ടുവന്നേക്കാം. എന്നിരുന്നാലും, ഉയര്‍ന്ന അപകടസാധ്യതയുള്ള മ്യൂച്വല്‍ ഫണ്ട് വിഭാഗത്തെക്കുറിച്ചുള്ള വ്യക്തത വര്‍ഷാവസാനത്തോടെയെ വരു.
പരിധികള്‍ പരിശോധിക്കുന്നതിനും എന്തെങ്കിലും മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി റെഗുലേറ്റര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മിഡ്, സ്‌മോള്‍ ക്യാപ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി സ്‌ട്രെസ് ടെസ്റ്റിംഗ് നടത്തിയതായും ബുച്ച് പറഞ്ഞു.
എസ്എംഇ ഐപിഒകളെക്കുറിച്ച് സംസാരിച്ച ബുച്ച് 'ഇതിന് രണ്ട് എക്‌സ്‌ചേഞ്ചുകളിലും പ്രത്യേക ബോര്‍ഡുകളാണുള്ളത്. ചിലര്‍ നിരസിക്കപ്പെടുന്ന രീതിയില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതായും. പക്ഷേ സബ്‌സ്‌ക്രിപ്ഷന്‍ നമ്പറുകള്‍ വര്‍ധിപ്പിക്കുകയും റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുകയും ചെയ്യുന്നതിന്റെ ഉദ്ദേശ്യം നടപ്പിലാക്കുന്നതായും അവര്‍ വ്യക്തമാക്കി. തെറ്റായ പാന്‍ നമ്പറുകള്‍ നല്‍കുന്നതിലൂടെയോ അല്ലെങ്കില്‍ രണ്ട് ആപ്ലിക്കേഷനുകളില്‍ ഒരേ പാന്‍ നമ്പര്‍ ഇടുന്നതിലൂടെയോ ഇത് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ, വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ബുച്ച് വെളിപ്പെടുത്തിയിട്ടില്ല