image

21 Dec 2023 12:32 PM GMT

IPO

പോപ്പുലര്‍ വെഹിക്കിള്‍സ്‌ന്റെ 700 കോടി ഐപിഒ-യ്ക്ക് സെബി അനുമതി

MyFin Desk

SEBI approves Popular Vehicles IPO
X

Summary

  • ജനുവരി ആദ്യ വാരം തിയതി പ്രഖ്യാപിക്കും
  • 250 കോടി രൂപ പുതിയ ഓഹരികളിലൂടെയാണ് സമാഹരിക്കുന്നത്.
  • 2020-21 ൽ 4893 കോടി രൂപ വിറ്റുവരവാണ് രേഖപ്പെടുത്തിയത്


വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന് പ്രാരംഭ ഓഹരി വില്‍പ്പന നടത്താന്‍ അനുമതി നല്‍കി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ജനുവരി ആദ്യ വാരം തന്നെ തിയതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോട്ടുകള്‍. കഴിഞ്ഞ ഓഗസ്റ്റിലാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ഐ.പി.ഒ യ്ക്ക് അപേക്ഷ നല്‍കിയത്.

ഐ.പി.ഒ വഴി 700 കോടി രൂപ സമാഹരിക്കാനാണ് പോപ്പുലര്‍ വെഹിക്കിള്‍സ് ലക്ഷ്യം. ഡ്രാഫ്റ്റ് പ്രോസ്പെക്ടസ് (DRHP) പ്രകാരം, ഐപിഒയിൽ 250 കോടി രൂപയുടെ പുതിയ ഓഹരികളും ബനിയൻട്രീ ഗ്രോത്ത് ക്യാപിറ്റൽ II, LLC യുടെ 1.42 കോടി ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിൽ (OFS) ഘടകവും ഉൾപ്പെടുന്നു. 14,275,401 കോടിയുടെ ഇക്വിറ്റി ഓഹരികളാണ് ഒ.എഫ്.സിയിലുണ്ടാവുക. ഐ.പി.ഒ വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ കടബാധ്യത കുറക്കുന്നതിനും വളര്‍ച്ചക്കും, വികസന പദ്ധതികള്‍ക്കായും വിനിയോഗിക്കും.

2020-21 സാമ്പത്തിക വര്‍ഷം 3000 കോടി രൂപയായിരുന്നു കമ്പനി വരുമാനം. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4893 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയത്.

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസിന്റെ വരുമാനത്തില്‍ 65 ശതമാനം ലഭിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന ഡീലര്‍മാരായ പോപ്പുലര്‍ വെഹിക്കിള്‍സിന് 10000 ത്തോളം ജീവനക്കാരാണുളളത്. അതില്‍ കേരളത്തില്‍ മാത്രമായി 6800 ലധികം ജീവനക്കാരുണ്ട്.

മാരുതി സുസുകി, ഹോണ്ട കാര്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ എന്നീ കാര്‍ കമ്പനികളുടേയും ടാറ്റ മോട്ടോഴ്‌സ്,ഭാരത് ബെന്‍സ് എന്നീ വാണിജ്യ വാഹന കമ്പനികളുടെയും ഡീലര്‍മാരാണ് പോപ്പുലര്‍ വെഹിക്കിള്‍സ്. പ്രതിവര്‍ഷം 60,000 ത്തോളം വാഹനങ്ങളാണ് പോപ്പുലര്‍ വെഹിക്കിള്‍സ് വിറ്റഴിക്കുന്നത്.