image

31 Oct 2023 1:00 PM GMT

IPO

എസ്എആർ ടെലിവെഞ്ചർ ഐപിഒ നവംബർ 1-ന്

MyFin Desk

sar televenture ipo on november 1
X

Summary

  • നവംബർ 3-ന് ഇഷ്യൂ അവസാനിക്കും
  • പ്രൈസ് ബാൻഡ് 52-55 രൂപ
  • ഒരു ലോട്ടിൽ 2000 ഓഹരികൾ


ടെലികോം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കുള്ള ടെലികമ്മ്യൂണിക്കേഷൻ സൊല്യൂഷനുകൾ നൽകുന്ന എസ്എആർ ടെലിവെഞ്ചർ ഇഷ്യൂ വഴി 45 ലക്ഷം ഓഹരികൾ നൽകി 24.75 കോടി രൂപ സമാഹരിക്കും.നവംബർ ഒന്നിന് ആരംഭിക്കുന്ന ഇഷ്യൂ 3-ന് അവസാനിക്കും.

ഓഹരികളുടെ അലോട്ട്മെന്റ് നവംബർ 6-ന് പൂർത്തിയാവും. ഓഹരികൾ എൻഎസ്ഇ എമെർജിൽ നവംബർ 8-ന് ലിസ്റ്റ് ചെയ്യും.

പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 52-55 രൂപയാണ്. ഒരു ലോട്ടിൽ 2000 ഓഹരികൾ. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 110,000 രൂപയാണ്.

ഇഷ്യൂ തുക 5ജി /4ജി ടവറുകളുടെ ഇൻസ്റ്റാളേഷൻ, കടം തിരിച്ചടവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുള്ള ഫണ്ടിംഗ്പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.

ടെലികോം നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കുള്ള ടെലികമ്മ്യൂണിക്കേഷൻ സൊല്യൂഷനുകൾ നൽകുന്ന മേഖലയിലാണ് എസ്എആർ ടെലിവെഞ്ചർ ലിമിറ്റഡ്. 4ജി, 5ജി ടവറുകൾ, ഒപ്റ്റിക്കൽ ഫൈബർ കേബിൾ സംവിധാനങ്ങൾ, നെറ്റ്‌വർക്ക് ഉപകരണങ്ങളുടെ ഇടപാടുകൾ എന്നിവ സ്ഥാപിക്കുന്നതിലും കമ്മീഷൻ ചെയ്യുന്നതിലും കമ്പനി ഏർപ്പെട്ടിരിക്കുന്നു.

എസ്എആർ ടെലിവെഞ്ചർ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി I (ഐപി-ഐ) ആയി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ (ഡിഓടി) രജിസ്റ്റർ ചെയ്തിട്ടുണ്ട്. കമ്പനി ബിൽഡ് സൈറ്റുകൾ, അതായത് ജിബിടി/ആർടിടി/പോൾ സൈറ്റുകൾ, ഔട്ട് ഡോർ സ്മോൾ സെൽ (ഓഡിഎസ്സി) എന്നിവ പാട്ടത്തിന് നൽകുകയും, പാട്ടത്തിനോ വാടകയ്‌ക്കോ നൽകുന്നതിനായി ഡാർക്ക് ഫൈബർസ്, റൈറ്റ് ഓഫ് വേ, ഡക്‌ട് സ്‌പേസ്, ടവർ തുടങ്ങിയ ആസ്തികൾ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

മഹാരാഷ്ട്രയിലുടനീളമുള്ള നെറ്റ്‌വർക്ക് ഓപ്പറേറ്റർമാർക്കും ബ്രോഡ് ബാൻഡ് സർവീസ് ഓപ്പറേറ്റർമാർക്കും ഐഎസ്പികൾക്കും , ഒപ്റ്റിക് ഫൈബർ കേബിളുകൾ സ്ഥാപിക്കൽ, അടിസ്ഥാന ട്രാൻസ്മിഷൻ, ടെലികോം യൂട്ടിലിറ്റികളുടെ നിർമ്മാണം, ഡാർക്ക് ഫൈബർ ലീസിംഗ്, ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് നിർമ്മാണം, ഡക്റ്റ് എന്നിവയുടെ അറ്റകുറ്റപ്പണികൾ, ഒപ്റ്റിക്കൽ ഫൈബർ പ്രോജക്റ്റ് ടേൺകീ സേവനങ്ങൾ എന്നിവയും കമ്പനി നൽകുന്നുണ്ട്.

പശ്ചിമ ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ എസ്എആർ ടെലിവെഞ്ചർ 373 ടവറുകൾ പാട്ടത്തിന് നൽകിയിട്ടുണ്ട്.

ഇഷ്യൂവിന്റെ ലീഡ് മാനേജർ പാന്റോമത് കാപ്പിറ്റൽ അഡ്വൈസർസാണ്. സ്കൈലൈൻ ഫിനാൻഷ്യൽ സെർവിസ്സ് ആണ് രജിസ്ട്രാർ.