image

27 Sept 2023 12:00 PM IST

IPO

സായി സില്‍ക്ക് ലിസ്റ്റിംഗ് 4% പ്രീമിയത്തില്‍

MyFin Desk

sai silk listing at 4% premium | Sai Silks Kalamandir share price
X

Summary

  • 222 രൂപയായിരുന്നു ഇഷ്യു വില


ഓഹരി വിപണിയിലെ പൊതു മനോഭാവം നെഗറ്റീവാണെങ്കിലും സായി സില്‍ക്സ് നാലു പ്രീമിയത്തില്‍ 231 രൂപയില്‍ എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വില 222 രൂപയായിരുന്നു. കമ്പനിയുടെ ഇഷ്യുവിന് 4.47 ഇരട്ടി അപേക്ഷകള്‍ കിട്ടിയെങ്കിലും റീട്ടെയില്‍ വിഭാഗത്തില്‍ 0.91 ഇരട്ടി അപേക്ഷകളെ ലഭിച്ചുള്ളു.

സാരി ഉള്‍പ്പെടെയുള്ള എത്‌നിക് വസ്ത്രങ്ങള്‍ വിപണനം നടത്തുന്ന കമ്പനിക്ക് ആന്ധ്രാ, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലായി 54 സ്റ്റോറുകളുണ്ട്. കമ്പനി 126 കോടി രൂപ മുതല്‍മുടക്കി 30 പുതിയ സ്റ്റോറുകള്‍ തുറക്കുന്നതിനും അതിന്റെ പ്രവര്‍ത്തനമൂലധനത്തിനുമായിട്ടാണ് കമ്പനി ഇഷ്യു നടത്തിയത്. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1351 കോടി രൂപ വിറ്റുവരവും 97.6 കോടി രൂപ അറ്റാദായവും നേടിയിരുന്നു.

സിഗ്നേച്ചര്‍ ഗ്ലോബല്‍: തുടക്കം 385 രൂപയില്‍

ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി സിഗ്നേച്ചര്‍ ഗ്ലോബല്‍ 15 ശതമാനം പ്രീമിയത്തോടെ 385 രൂപയില്‍ ലിസ്റ്റ് ചെയ്തു. ഇഷ്യു വില 360 രൂപയായിരുന്നു. കമ്പനി ഇഷ്യു വഴി 730 കോടി രൂപയാണ് സ്വരൂപിച്ചത്. ഇഷ്യുവിന് 11.88 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിരുന്നു.

ഇഷ്യു ക്ലോസ് ചെയ്ത് മൂന്നാം പ്രവൃത്തി ദിനത്തിലാണ് ( ടി പ്ലസ് 3 ) രണ്ടു കമ്പനികളും അവരുടെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഈ ടി പ്ല്സ് 3 ലിസ്റ്റിംഗ് സംവിധാനം ഡിസംബർ മുതല്‍ എല്ലാ ഇഷ്യുവിനും വിപണി റെഗുലേറ്ററായ സെബി നിർബന്ധമാക്കിയിട്ടുണ്ട്.