image

9 March 2024 12:17 PM GMT

IPO

പത്തുകോടിയുടെ സമാഹരണത്തിന് റോയൽ സെൻസ് ഐപിഒ

MyFin Desk

പത്തുകോടിയുടെ സമാഹരണത്തിന് റോയൽ സെൻസ് ഐപിഒ
X

Summary

  • റോയൽ സെൻസ് ഐപിഒ മാർച്ച്-12ന് ആരംഭിക്കും
  • ഒരു ലോട്ടിൽ 2000 ഓഹരികൾ
  • ഇഷ്യൂ മാർച്ച് 14-ന് അവസാനിക്കും


മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന റോയൽ സെൻസ് ഐപിഒ മാർച്ച് 12-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 14.5 ലക്ഷം ഓഹരികൾ നൽകി 9.86 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഇഷ്യൂ മാർച്ച് 14-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 15-ന് പൂർത്തിയാവും. ഓഹരികൾ മാർച്ച് 19-ന് ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്യും.

പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 68 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 2000 ഓഹരികൾക്കായി അപേക്ഷിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 136,000 രൂപയാണ്.

റിഷഭ് അറോറയാണ് കമ്പനിയുടെ പ്രൊമോട്ടർ.

ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

എക്സ്പെർട്ട് ഗ്ലോബൽ കൺസൾട്ടൻ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഐപിഒയുടെ ലീഡ് മാനേജർ, ബിഗ്ഷെയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.

2023-ൽ സ്ഥാപിതമായ റോയൽ സെൻസ് ലിമിറ്റഡ് മെഡിക്കൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, ലബോറട്ടറി ഉപകരണങ്ങൾ, ലബോറട്ടറി റീജൻ്റ്‌സ്, മെഡിക്കൽ ഡിസ്പോസിബിളുകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ എന്നിവ വിതരണം ചെയുന്ന കമ്പനിയാണ്.

ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ജമ്മു ആൻഡ് കശ്മീർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രാലയത്തിനും വിതരണക്കാരുടെ/ഉപ-ഡീലർമാരുടെ ഒരു ശൃംഖല വഴിയും കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. ഇന്ത്യയിലുടനീളമുള്ള സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനി ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നണ്ട്.