21 Nov 2023 10:23 AM GMT
Summary
- ഇഷ്യൂ 24-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 136-140 രൂപ
- ഒരു ലോട്ടിൽ 1000 ഓഹരികൾ
റോക്കിങ് ഡീൽസ് സർക്കുലർ ഇക്കണോമിയുടെ ഐപിഒ നവംബർ 22-ന് ആരംഭിക്കും. 15 ലക്ഷം ഓഹരികളുടെ വിതരണത്തിലൂടെ 21 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 136-140 രൂപയാണ്. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,40,000 രൂപ. എച്എൻഐയുടെ കുറഞ്ഞ ലോട്ട് സൈസ് 2 ലോട്ടുകളാണ് (2,000 ഓഹരികൾ) തുക 280,000 രൂപ. നവംബർ 24-ന് ഇഷ്യൂ അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 28-ന് പൂർത്തിയാവും. 30ന് ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
പ്രവർത്തന മൂലധന ആവശ്യങ്ങൾ, ബ്രാൻഡ് പൊസിഷനിംഗ്, മാർക്കറ്റിംഗ്, പരസ്യം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങള്‍ എന്നിവക്കായി കമ്പനി ഇഷ്യൂ തുക ഉപയോഗിക്കും.
2005-ൽ സ്ഥാപിതമായ കമ്പനി ഓപ്പൺ-ബോക്‌സ്ഡ് ഇൻവെന്ററി, റീ-കൊമേഴ്‌സ് ഉൽപ്പന്നങ്ങൾ, റീഫര്‍ബിഷ്‍ഡ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ബൾക്ക് ട്രേഡിംഗിൽ രംഗത്ത് പ്രവർത്തിക്കുന്നു. മറ്റ് കമ്പനികൾക്ക് അവരുടെ അധിക ചരക്കുകള്‍ എളുപ്പത്തിൽ നീക്കം ചെയ്യാനും സ്ഥലം ക്ലിയർ ചെയ്യാനും സഹായിക്കുന്ന വിവിധ സേവനങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. റോക്കിംഗ് ഡീലിന്18-ലധികം വിഭാഗങ്ങളില്‍ സ്റ്റോക്ക് കീപ്പിംഗ് യൂണിറ്റുകളുമുണ്ട്.
കോർപ്പറേറ്റ് കാപ്പിറ്റൽ വെഞ്ചേഴ്‌സാണ് ഐപിഒയുടെ ലീഡ് മാനേജർ. ബിഗ്ഷെയർ സർവീസസാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.