4 March 2024 10:10 AM GMT
Summary
- പ്രൈസ് ബാൻഡ് 270-288 രൂപ
- ഓഹാരികൾ മാർച്ച് 12-ന് ലിസ്റ്റ് ചെയ്യും
- ഒരു ലോട്ടിൽ 50 ഓഹരികൾ
സംയോജിത മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ സഹായങ്ങൾ നൽകുന്ന ആർ കെ സ്വാമി ഐപിഒ ആരംഭിച്ചു. ഇഷ്യൂ വഴി 1.47 കോടി ഓഹരികളുടെ വില്പനയിലൂടെ 423.56 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതിൽ 173 കോടി രൂപയുടെ പുതിയ ഇഷ്യൂവും 250.56 കോടി രൂപയുടെ ഓഫർ ഫോർ സയിലുമാണ്.
മാർച്ച് 4-ന് ആരംഭിച്ച ഇഷ്യൂ 6-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് മാർച്ച് 7-ന് പൂർത്തിയാവും. ഓഹാരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ 12-ന് ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 270-288 രൂപയാണ്.കുറഞ്ഞത് 50 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,400 രൂപയാണ്. എസ്എൻഐഐകളുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (700 ഓഹരികൾ), തുക 201,600 രൂപ. കൂടാതെ ബിഎൻഐഐ കൾക്കിത് ഇത് 70 ലോട്ടുകളാണ് (3,500 ഓഹരികൾ), തുക 1,008,000 രൂപ. ജീവനക്കാർക്കായി 2.87 ലക്ഷം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. ഇത് 27 രൂപയുടെ കിഴിവിൽ നൽകും.
ശ്രീനിവാസൻ കെ സ്വാമി (സുന്ദർ സ്വാമി), നരസിംഹൻ കൃഷ്ണസ്വാമി (ശേഖർ സ്വാമി) എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
എസ്‌ബിഐ ക്യാപിറ്റൽ മാർക്കറ്റ്‌സ്, ഐഎഫ്എൽ സെക്യൂരിറ്റീസ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസേഴ്‌സ് എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. കെഫിൻ ടെക്‌നോളജീസ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
1973-ൽ സ്ഥാപിതമായ ആർ കെ സ്വാമി ലിമിറ്റഡ് ഇൻ്റഗ്രേറ്റഡ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻസ്, കസ്റ്റമർ ഡാറ്റ അനാലിസിസ്, ഫുൾ-സർവീസ് മാർക്കറ്റ് റിസർച്ച്, സിൻഡിക്കേറ്റഡ് സ്റ്റഡീസ് എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നു.
2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലുള്ള വിവിധ മാധ്യമങ്ങൾക്കായി 818-ലധികം ക്രിയാത്മക കാമ്പെയ്‌നുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കമ്പനിയുടെ നിരവധി ക്ലയൻ്റുകളിൽ ആദിത്യ ബിർള സൺ ലൈഫ് എഎംസി, സെറ സാനിറ്ററിവെയർ, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ഇ.ഐ.ഡി. - പാരി (ഇന്ത്യ), ഫുജിറ്റ്‌സു ജനറൽ (ഇന്ത്യ), ജെമിനി എഡിബിൾസ് ആൻഡ് ഫാറ്റ്‌സ് ഇന്ത്യ, ഹാവെൽസ് ഇന്ത്യ, ഹോക്കിൻസ് കുക്കേഴ്‌സ്, ഹിമാലയ വെൽനസ് കമ്പനി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ, റോയൽ എൻഫീൽഡ്, ശ്രീറാം ഫിനാൻസ്, ടാറ്റ പ്ലേ, അൾട്രാടെക് സിമൻ്റ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവർ ഉൾപ്പെടുന്നു.
12 നഗരങ്ങളിൽ മൂന്ന് ബിസിനസ് സെഗ്‌മെൻ്റുകൾകുള്ള 12 ഓഫീസുകൾ കമ്പനിക്കുണ്ട്.