image

6 Feb 2024 1:50 PM GMT

IPO

നാളെ വിപണിയിൽ; 600 കോടി ലക്ഷ്യമിട്ട് റാഷി പെരിഫറൽസ് ഐപിഒ

MyFin Desk

rashi peripherals issue on february 7 targeting rs 600 crore
X

Summary

  • ഇഷ്യൂ ഫെബ്രുവരി 9-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 295-311 രൂപ
  • ഒരു ലോട്ടിൽ 48 ഓഹരികൾ


ആഗോള സാങ്കേതിക ബ്രാൻഡുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്നു റാഷി പെരിഫറൽസ് ഐപിഒ ഫെബ്രുവരി 7-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 1.93 കോടി ഓഹരികൾ നൽകി 600 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇഷ്യൂ ഫെബ്രുവരി 9-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് 12-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഫെബ്രുവരി 14-ന് ലിസ്റ്റ് ചെയ്യും.

അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 295-311 രൂപയാണ്. കുറഞ്ഞത് 48 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,928 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 (672 ഓഹരികൾ ) തുക 208,992 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (3,216 ഓഹരികൾ) തുക 1,000,176 രൂപ.

ഇഷ്യൂ തുക കടം തിരിച്ചടവ്, പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് അവസാധ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.

കൃഷ്ണ കുമാർ ചൗധരി, സുരേഷ്കുമാർ പൻസാരി, കപാൽ സുരേഷ് പൻസാരി, കേശവ് കൃഷ്ണ കുമാർ ചൗധരി, ചമൻ പൻസാരി, കൃഷ്ണ കുമാർ ചൗധരി എച്യുഎഫ് , സുരേഷ് എം പൻസാരി എച്യുഎഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

കമ്പനിയെ കുറിച്ച്

1989-ൽ സ്ഥാപിതമായ റാഷി പെരിഫറൽസ് ലിമിറ്റഡ് ആഗോള സാങ്കേതിക ബ്രാൻഡുകൾ ഇന്ത്യയിൽ വിതരണം ചെയ്യുന്ന കമ്പനിയാണ്. ഐസിടി അല്ലെങ്കിൽ ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിൽ അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. കമ്പനിയുടെ സേവനങ്ങളിൽ പ്രീ-സെയിൽസ്, ടെക്നിക്കൽ സപ്പോർട്ട്, മാർക്കറ്റിംഗ് സേവനങ്ങൾ, ക്രെഡിറ്റ് സൊല്യൂഷനുകൾ, വാറൻ്റി മാനേജ്മെൻ്റ് സേവനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.

കമ്പനിയുടെ ക്ലയൻ്റുകളിൽ അസൂസ് ഗ്ലോബൽ, ഡെൽ ഇൻ്റർനാഷണൽ സർവീസസ് ഇന്ത്യ , എച്ച്പി ഇന്ത്യ സെയിൽസ്, ലെനോവോ ഇന്ത്യ, ലോജിടെക് ഏഷ്യ പസിഫിക്, എൻവിഡിയ കോർപ്പറേഷൻ, ഇൻ്റൽ അമേരിക്കാസ്, വെസ്റ്റേൺ ഡിജിറ്റൽ (യുകെ), ഷ്നൈഡർ ഇലക്ട്രിക് ഐടി ബിസിനസ്സ്, ഈറ്റൺ പവർ ക്വാളിറ്റി, ഇസിഎസ് ഇൻഡസ്ട്രിയൽ കമ്പ്യൂട്ടർ കോ, ബെൽകിൻ ഏഷ്യാ പസഫിക്, ടിപിവി ടെക്നോളജി ഇന്ത്യ, എൽജി ഇലക്ട്രോണിക്സ് ഇന്ത്യ, തോഷിബ ഇലക്‌ട്രോണിക് കോംപോണന്റ്‌സ്‌ തായ്‌വാൻ കോർപ്പറേഷൻ തുടങ്ങിയ കമ്പനികൾ ഉൾപ്പെടുന്നു.

ജെഎം ഫിനാൻഷ്യൽ ലിമിറ്റഡും ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡുമാണ് ഐപിഒയുടെ ലീഡ് മാനേജർ. ലിങ്ക് ഇൻടൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.