27 April 2024 7:32 AM GMT
Summary
- ഇഷ്യൂ മെയ് 3-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 73 മുതൽ 78 രൂപ
- ഒരു ലോട്ടിൽ 1600 ഓഹരികൾ
സ്റ്റോറേജ് റാക്കുകളുടെ നിർമാണത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന റാക്സ് ആൻഡ് റോളേഴ്‌സ് ഐപിഒ ഏപ്രിൽ 30-ന് ആരംഭിക്കും. ഇഷ്യൂവിലൂടെ 38.4 ലക്ഷം ഓഹരികൾ നൽകി 29.95 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 73 മുതൽ 78 രൂപയാണ്. കുറഞ്ഞത് 1600 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 124,800 രൂപയാണ്. ഇഷ്യൂ മെയ് 3-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്‌മെൻ്റ് ആറിന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എസ്എംഇ യിൽ മെയ് 8-ന് ലിസ്റ്റ് ചെയ്യും.
ഖാസിം സെയ്ത്, മുഹമ്മദ് ആരിഫ് അബ്ദുൽ ഗഫാർ ഡോർ, ഹനീഫ് എ ഖത്രി, സയ്യിദ് അസീം, അഫ്സൽ ഹുസൈൻ, നുമാൻ ഖാസിം എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂ തുക പ്രവർത്തന മൂലധന ആവശ്യങ്ങൾ, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2010 ഒക്ടോബറിൽ സ്ഥാപിതമായ കമ്പനി സ്റ്റോറേജ് റാക്കിംഗ് സിസ്റ്റങ്ങളുടെ നിർമത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്നു.
മെറ്റൽ സ്റ്റോറേജ് റാക്കുകൾ, ഓട്ടോമേറ്റഡ് വെയർഹൗസുകൾ, മറ്റ് സ്റ്റോറേജ് സൊല്യൂഷനുകൾ എന്നിവ കമ്പനി നിർമ്മിക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുന്നു. ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോമോട്ടീവ്, എയ്‌റോസ്‌പേസ്, ഫുഡ് ആൻഡ് ബിവറേജസ്, ഫാർമസ്യൂട്ടിക്കൽസ്, ടെക്‌സ്റ്റൈൽസ്, റീട്ടെയിൽ, എഫ്എംസിജി എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങൾക്കായി കമ്പനി സ്റ്റോറേജ് സൊല്യൂഷനുകൾ നൽകുന്നു. ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിൽ കമ്പനിക്ക് സാന്നിധ്യമുണ്ട്.
വൺവ്യൂ കോർപ്പറേറ്റ് അഡ്വൈസേഴ്സ്സാണ് ഐപിഒയുടെ ലീഡ് മാനേജർ. ഇൻ്റഗ്രേറ്റഡ് രജിസ്ട്രി മാനേജ്മെൻ്റ് സർവീസസാണ് രജിസ്ട്രാർ.