image

1 Nov 2023 6:06 PM IST

IPO

പ്രോടിയന്‍ ഇ-ഗവ് ടെക്‌നോളജീസ് ഇഷ്യു നവം. 6-ന്

MyFin Desk

protean e-gov technologies issue
X

Summary

  • ഇഷ്യൂ നവംബര്‍ 8-ന് അവസാനിക്കും
  • ഓഹരിയുടെ പ്രൈസ് ബാൻഡ് 752-792 രൂപ
  • ഒരു ലോട്ടിൽ 18 ഓഹരികൾ


എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന പ്രോടിയന്‍ ഇ-ഗവ് ടെക്‌നോളജീസ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നവംബര്‍ 6-ന് ആരംഭിച്ച് 8-ന് അവസാനിക്കും. 61.91 ലക്ഷം ഓഹരികൾ നൽകി 490.33 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്‌ഷ്യം. പൂർണമായും ഓഫര്‍ ഫോര്‍ സെയിലാണിത്.

പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 752 മുതല്‍ 792 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് 18 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി 150,000 ഓഹരികള്‍ നീക്കി വെച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഓഹരി ഒന്നിന് 75 രൂപ വീതം ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്.റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,256 രൂപയാണ്.

ഓഹരികളുടെ അലോട്ട്മെന്റ് നവംബർ 13 പൂർത്തിയാവും. ഓഹരികൾ നവംബർ 17-ന് എൻഎസ്ഇ, ബിഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.

കമ്പനിയെ കുറിച്ച്

1995 ഡിസംബറിൽ സ്ഥാപിതമായ പ്രോടിയന്‍ ഇ-ഗവ് ടെക്നോളജീസ് ലിമിറ്റഡ് മുമ്പ് എൻഎസ്ഡിഎൽ ഇ-ഗവേണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രണ്ട് പതിറ്റാണ്ടിലേറെയായി പൗരകേന്ദ്രീകൃതവും ജനസംഖ്യാതലത്തിലുള്ളതുമായ ഇ-ഗവേണൻസ് സൊല്യൂഷനുകൾ വികസിപ്പിക്കുന്ന ബിസിനസ്സിൽ കമ്പനി ഏർപ്പെട്ടിരിക്കുകയാണ്.

ഇന്ത്യയിലെ മൂലധന വിപണി വികസനത്തിനായി ദേശീയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോടിയന്‍ ഇ-ഗവ്ടെക്നോളജീസ് സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കമ്പനി ഇന്ത്യയിലെ ഏറ്റവും നിർണായകമായ ചില സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

2022 ഡിസംബർ മുതൽ, നിരവധി മന്ത്രാലയങ്ങളുടെ 19 പദ്ധതികൾ കമ്പനി നടപ്പിലാക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഓഹരികൾ വിൽക്കുന്ന പ്രൊമോട്ടർമാർ

360 വൺ സ്പെഷ്യൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് 4.60 ലക്ഷം ഓഹരികൾ, 360 വൺ സ്പെഷ്യൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് സീരീസ് 2 3.21 ലക്ഷം ഓഹരികൾ, 360 വൺ സ്പെഷ്യൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് സീരീസ് 3 1.48 ലക്ഷം ഓഹരികൾ, 360 വൺ സ്പെഷ്യൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് സീരീസ് 4 3.367 ലക്ഷം ഓഹരികളും, 360 വൺ സ്പെഷ്യൽ ഓപ്പർച്യുണിറ്റീസ് ഫണ്ട് സീരീസ് 5 3.09 ഓഹരികൾ ഓഫർ ഫോർ സെയിൽ വഴി ഓഹരികൾ വിൽക്കും.

എൻഎസ്ഇ ഇൻവെസ്റ്റ്‌മെന്റ് 17.8 ലക്ഷം ഓഹരികൾ , എച്ച്‌ഡിഎഫ്‌സി ബാങ്ക് 7.06 ലക്ഷം ഓഹരികൾ, ആക്‌സിസ് ബാങ്കും ഡച്ച് ബാങ്ക് എജിയും 7.12 ലക്ഷം വീതം ഓഹരികൾ, യുടിഐയും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും യഥാക്രമം 2.43 ലക്ഷം ഓഹരികളും 4 ലക്ഷം ഓഹരികളും വിൽക്കും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഇക്വിറസ് ക്യാപിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ്, നോമുറ ഫിനാന്‍ഷ്യല്‍ അഡ്‌വൈസറി ആന്‍ഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് മാനേജര്‍മാര്‍.