13 Oct 2023 10:19 AM GMT
Summary
- 22.92 ശതമാനം ഉയർന്ന് 59 രൂപയിലായിരുന്നു ലിസ്റ്റിംഗ്
- അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഇഷ്യൂവിനു ഇതുവരെ ലഭിച്ചത് 30 ഇരട്ടി അപേക്ഷകളാണ്.
- കമ്മിറ്റഡ് കാർഗോ ഇഷ്യൂ എൻഎസ്ഇ എമെർജിൽ 18-ന് ലിസ്റ്റ് ചെയ്യും.
പ്ലാഡ ഇൻഫോടെക് സർവീസസ് ഓഹരികൾ എൻഎസ്ഇ എമെർജിൽ 22.92 ശതമാനം പ്രിമീയത്തോടെ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 48 രൂപയേക്കാള്‍ 11 രൂപ ഉയർന്ന് 59 രൂപയിലായിരുന്നു ലിസ്റ്റിംഗ്.
സമഗ്രമായ ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (ബിപിഒ) സേവനങ്ങൾ നൽകുന്ന കമ്പനി ഇഷ്യൂ വഴി 12.36 കോടി രൂപയാണ് സ്വരൂപിച്ചത്. 2010-ൽ സ്ഥാപിതമായ പ്ലാഡ ഇൻഫോടെക് സർവീസസ് ലിമിറ്റഡ്, റിക്രൂട്ട്‌മെന്‍റും പേറോൾ മാനേജ്‌മെന്‍റും, വ്യാപാരികളെ ഏറ്റെടുക്കൽ, ഫീൽഡ് സപ്പോർട്ട്, സോഫ്‌റ്റ്‌വെയർ സൊല്യൂഷനുകൾ, സെല്ലർ ഓൺബോർഡിംഗ്, അക്കൗണ്ട് മാനേജ്‌മെന്റ് എന്നീ സേവനങ്ങൾ അതിൽ ഉൾപ്പെടുന്നു.
കമ്മിറ്റഡ് കാർഗോ കെയർ
ഒക്ടോബർ 10-ന് അവസാനിച്ച കമ്മിറ്റഡ് കാർഗോ ഇഷ്യൂ എൻഎസ്ഇ എമെർജിൽ 18-ന് ലിസ്റ്റ് ചെയ്യും. ഇഷ്യു വഴി 24.98 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനിയുടെ ലക്ഷ്യമിട്ടിരുന്നത്. ലോജിസ്റ്റിക് ദാതാവായ കമ്പനി ഇറക്കുമതി, കയറ്റുമതി ചരക്ക് കൈകാര്യം ചെയ്യുന്നതിൽ സേവനങ്ങൾ നൽകി വരുന്നു. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 13-ന് പൂർത്തിയാക്കിയിട്ടുണ്ട്. പ്രവർത്തന മൂലധന ആവശ്യങ്ങള്‍, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ എന്നിവയ്ക്കായി ഇഷ്യൂ തുക ഉപയോഗിക്കും.
1998-ൽ സ്ഥാപിതമായ കമ്പനി കാർഗോ മാനേജ്‌മെന്റ് സൊല്യൂഷനുകൾ, ഓർഡർ മാനേജ്‌മെന്റ്, ഇന്റർനാഷണൽ ഫ്രൈറ്റ് മാനേജ്‌മെന്റ്, കസ്റ്റംസ് ആൻഡ് ക്രോസ്-ബോർഡർ മൂവ്‌മെന്റ്, ഓവർ-ഡൈമൻഷണൽ കാർഗോ മൂവ്‌മെന്റ് തുടങ്ങിയ സംയോജിത ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്നു.
അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസി
ഒക്ടോബർ 16-ന് അവസാനികുന്ന അരവിന്ദ് ആൻഡ് കമ്പനി ഷിപ്പിംഗ് ഏജൻസി ഇഷ്യൂവിനു ഇതുവരെ 30 ഇരട്ടി അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇഷ്യൂ വഴി കമ്പനി 14.74 കോടി രൂപ സ്വരൂപിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 45 രൂപയാണ് ഇഷ്യൂ വില. ഓഹരികള്‍ എൻഎസ്ഇ എമെർജിൽ 25-ന് ലിസ്റ്റ് ചെയ്യും. ഓഹരികളുടെ അലോട്ട്‌മെന്റ് ഒക്ടോബർ 19 പൂർത്തിയാവും.
ഇഷ്യൂ തുക കമ്പനിയുടെ മൂലധന ചെലവ്, പൊതു കോർപ്പറേറ്റ് ഉദ്ദേശം, ഇഷ്യൂ ചെലവുകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
1987 സെപ്റ്റംബറിൽ സ്ഥാപിതമായ കമ്പനി കാർഗോ ബാർജുകൾ, ഫ്ലാറ്റ് ടോപ്പ് ബാർജുകൾ, ക്രെയിൻ മൗണ്ടഡ് ബാർജുകൾ, ഹോപ്പർ ബാർജുകൾ, സ്പഡ് ബാർജുകൾ, കാർഗോയ്ക്കുള്ള ടഗ്ഗുകൾ തുടങ്ങിയ കപ്പൽ അനുബന്ധമേഖലയിലാണ് പ്രവർത്തിക്കുന്നത്. മറൈൻ വെസലുകളുമായും അനുബന്ധ ഉപകരണങ്ങളുമായും ബന്ധപ്പെട്ട സേവനങ്ങളും നല്കുന്നു. നിരവധി മൾട്ടിനാഷണൽ കമ്പനികള്‍ക്ക് ഉപകരണങ്ങളും അരവിന്ദ് കമ്പനി നല്കിവരുന്നു.