image

3 Dec 2023 10:02 AM IST

IPO

ഈ വാരത്തില്‍ തുറക്കുന്നത് 2 എസ്എംഇ ഐപിഒ മാത്രം

MyFin Desk

only 2 sme ipo open this week
X

Summary

സ്വസ്ഥിക് പ്ലാസ്കോൺ ലിസ്റ്റിംഗ് ഡിസംബര്‍ 7ന്


പോയവാരത്തിലെ തിരക്കേറിയ ഷെഡ്യൂളിന് ശേഷം, വരുന്ന ആഴ്ച മെയിൻബോർഡ് വിഭാഗത്തില്‍ പ്രാഥമിക വിപണി നിശബ്ദമായിരിക്കും. എന്നാൽ എസ്എംഇ വിഭാഗത്തില്‍ രണ്ട് കമ്പനികള്‍ തങ്ങളുടെ പ്രഥമ ഓഹരി വില്‍പ്പന തുറക്കുന്നുണ്ട്.

ശീതൾ യൂണിവേഴ്‌സലിന്റെ 23.8 കോടി രൂപയുടെ ഐപിഒ ഡിസംബർ 4 മുതൽ 6 വരെ നടക്കും. ഒരു ഓഹരിക്ക് 70 രൂപയാണ് നിരക്ക്. ഡിസംബർ 8ന്, ആക്‌സന്‍റ് മൈക്രോസെലിന്‍റെ 78.4 കോടി രൂപ ഓഫര്‍ സബ്‍സ്ക്രിപ്ഷനായി തുറക്കും. ഒരു ഓഹരിക്ക് 133-140 രൂപയാണ് പ്രൈസ് ബാൻഡ്.

നെറ്റ് അവന്യൂ ടെക്നോളജീസിന്‍റെ ഐപിഒ ഡിസംബർ 4 ന് അവസാനിപ്പിക്കും, അതേസമയം ഗ്രാഫിസ്ആഡ്‍സ്, മറൈന്‍ട്രാന്‍സ് ഇന്ത്യ എന്നിവയുടെ പൊതു ഇഷ്യൂകൾ ഡിസംബർ 5 ന് അവസാനിക്കും.

സ്വസ്ഥിക് പ്ലാസ്കോൺ ഡിസംബർ 7 ന് ബിഎസ്ഇ എസ്എംഇയിൽ അരങ്ങേറ്റം കുറിക്കും.