image

18 Nov 2024 12:45 PM GMT

IPO

എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ നാളെ മുതൽ, ലക്ഷ്യം 10000 കോടി രൂപ

MyFin Desk

എൻടിപിസി ഗ്രീൻ എനർജിയുടെ ഐപിഒ നാളെ മുതൽ, ലക്ഷ്യം 10000 കോടി രൂപ
X

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുടെ ഉപസ്ഥാപനമായ എൻടിപിസി ഗ്രീൻ എനർജിയുടെ പ്രാരംഭ ഓഹരി വിൽപന നവംബർ 19ന് ആരംഭിക്കും. 10,000 കോടി രൂപയുടെ സമാഹരണമാണ് കമ്പനി ലക്ഷ്യമിടുന്നത്.

102-108 രൂപയാണ് ഓഹരിയൊന്നിന് വില നിശ്ചയിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് മിനിമം 138 ഓഹരികൾക്കായി അപേക്ഷിക്കാം. 75% ഓഹരികൾ യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്കും 10% ചെറുകിട നിക്ഷേപകർക്കും, 15% സ്ഥാപനേതര നിക്ഷേപകർക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. 92.5 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. കമ്പനിയുടെ ജീവനക്കാർക്കായി 200 കോടി രൂപയുടെ ഓഹരികൾ സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ഓഹരി ഒന്നിന് 5 രൂപ ഡിസ്കൗണ്ട് ഉണ്ടാകും. നവംബർ 22ന് ഓഹരി വിൽപന അവസാനിക്കും.