22 Jan 2024 10:43 AM GMT
Summary
- ഇഷ്യൂ ജനുവരി 25-ന് അവസാനിക്കും
- പ്രൈസ് ബാൻഡ് 39 മുതൽ 41 രൂപയാണ്
- ഒരു ലോട്ടിൽ 365 ഓഹരികൾ
കാർഷിക സംബന്ധമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു നോവ അഗ്രിടെകിന്റെ ഐപിഒ ജനുവരി 23ന് ആരംഭിക്കും. ഇഷ്യൂ വഴി 3.50 കോടി ഓഹരികൾ നൽകി 143.81 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 112 കോടി രൂപയുടെ പുതിയ ഇഷ്യൂവും 78 ലക്ഷം രൂപയുടെ ഓഫർ ഫോർ സയിലുമാണുള്ളത്.
പത്തുരൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യൂ വില 39 മുതൽ 41 രൂപയാണ്. ഒരു ലോട്ടിൽ 365 ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 14,965 രൂപയാണ്. എസ്എൻഐഐയുടെ കുറഞ്ഞ ലോട്ട് സൈസ് 14 ലോട്ടുകളാണ് (5,110 ഓഹരികൾ), തുക 209,510 രൂപ. ബിഎൻഐഐക്ക് 67 ലോട്ടുകളാണ് (24,455 ഓഹരികൾ), തുക 1,002,655 രൂപ.
ഇഷ്യൂ ജനുവരി 25-ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 29-ന് പൂർത്തിയാവും. ജനുവരി 31-ന് ഓഹരികൾ ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും.
സുരക്ഷാ അഗ്രി റീട്ടെയിൽസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മാലതി എസ്, കിരൺ കുമാർ ആറ്റുകുരി എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
ഇഷ്യൂ തുക പുതിയ ഫോർമുലേഷൻ പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള നിക്ഷേപം, നിലവിലുള്ള ഫോർമുലേഷൻ പ്ലാന്റിന്റെ വിപുലീകരണം, പ്രവർത്തന മൂലധന ആവശ്യകതകൾ, പൊതു കോർപ്പറേറ്റ് ആവശ്യകതകൾ എന്നിവയ്ക്കായി ഉപയോഗിക്കും.
2007ൽ സ്ഥാപിതമായ നോവ അഗ്രിടെക് കർഷകർക്ക് മികച്ച വിളവെടുപ്പിന് സഹായിക്കുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ പരിസ്ഥിതി സൗഹൃദവും പോഷകസമൃദ്ധവുമാണ്. കർഷകരുടെ ആവശ്യങ്ങളെക്കുറിച്ച് മനസിലാക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഇഷ്‌ടാനുസൃത പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും കമ്പനി അവരുമായി സഹകരിക്കുന്നുണ്ട്.
മണ്ണിന്റെ ആരോഗ്യ ഉൽപന്നങ്ങൾ, വിള പോഷകാഹാര ഉൽപന്നങ്ങൾ, ബയോസ്റ്റിമുലന്റുകൾ, ജൈവകീടനാശിനികൾ, സംയോജിത കീട പരിപാലനം (ഐപിഎം) ഉൽപന്നങ്ങൾ, പുതിയ സാങ്കേതികവിദ്യകളും വിള സംരക്ഷണ ഉൽപ്പന്നങ്ങളും ഉൾപ്പെടെ വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്ന വിഭാഗങ്ങൾ കമ്പനി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു. നോവ അഗ്രി സയൻസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സബ്സിഡിയറിയാണ് നിലവിൽ വിള സംരക്ഷണ ഉൽപന്നങ്ങൾ നിർമിക്കുന്നത്.
കീനോട്ട് ഫിനാൻഷ്യൽ സർവീസസ്, ബജാജ് ക്യാപിറ്റൽ എന്നിവരാണ് ഐപിഒയുടെ ലീഡ് മാനേജർമാർ. ബിഗ്ഷെയർ സർവീസസാണ് ഇഷ്യുവിന്റെ രജിസ്ട്രാർ.