1 March 2024 11:48 AM GMT
Summary
- ഓഹരിയുടെ ഇഷ്യൂ വില 120 രൂപ
- ഒരു ലോട്ടിൽ 1200 ഓഹരികൾ
- ഓഹരികൾ മാർച്ച് ഏഴിന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും
പഞ്ചസാരയും പഞ്ചസാര അനുബന്ധ ഉത്പന്നങ്ങളും നിര്‍മ്മിക്കുന്ന എം.വി.കെ. അഗ്രോ ഫുഡ് ഐപിഒ മാർച്ച് 4-ന് അവസാനിക്കും. ഇഷ്യൂവിലൂടെ 54.9 ലക്ഷം ഓഹരികൾ നൽകി 65.88 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 29-നാണ് ഇഷ്യൂ ആരംഭിച്ചത്. ഓഹരികളുടെ അലോട്ട്‌മെൻ്റ് മാർച്ച് 5 ന് പൂർത്തിയാവും. ഓഹരികൾ ഏഴിന് എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്യും.
പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ ഇഷ്യൂ വില 120 രൂപയാണ്. കുറഞ്ഞത് 1200 ഓഹരികൾക്കായി അപേക്ഷിക്കാം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 144,000 രൂപയാണ്.
ഹൊറൈസൺ മാനേജ്‌മെൻ്റ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ലീഡ് മാനേജർ. മാസ് സർവീസസ് ലിമിറ്റഡ് ആണ് ഇഷ്യുവിൻ്റെ രജിസ്ട്രാർ.
ഇഷ്യൂ തുക എത്തനോൾ ഉൽപ്പാദിപ്പിക്കുന്നതിനും, ബയോ-സിഎൻജി, വളം എന്നിവയുടെ ഉൽപ്പാദനത്തിനും ബോട്ടിലിംഗിനുമായി മഹാരാഷ്ട്രയിലെ നന്ദേഡിൽ ഒരു ഗ്രീൻഫീൽഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള ചെലവ്, മറ്റു പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കും.
മരോത്രാവു വ്യങ്കത്രറാവു കവാലെ, സാഗർബായി മരോത്രാവു കവാലെ, ഗണേശ്റാവു വ്യങ്കത്രറാവു കവാലെ, കിഷൻറാവു വ്യങ്കത്രറാവു കവാലെ, സന്ദീപ് മരോത്രാവു കവാലെ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.
2018 ഫെബ്രുവരിയിൽ സ്ഥാപിതമായ എം.വി.കെ അഗ്രോ ഫുഡ് പ്രൊഡക്റ്റ് പഞ്ചസാരയും മറ്റ് അനുബന്ധ ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കളാണ്. കമ്പനിക്ക് 2,500 ടിസിഡിയുടെ ക്രഷിംഗ് കപ്പാസിറ്റി ഉണ്ട്. കൂടാതെ അതിൻ്റെ ഉപോൽപ്പന്നങ്ങളായ മൊളാസസ്, ബഗാസ്, പ്രസ്സ്മഡ് എന്നിവ ഇതിനു പുറമെ വിൽക്കുന്നുണ്ട്.
പെപ്‌സികോ ഹോൾഡിംഗ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പാർലെ ബിസ്‌കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് തുടങ്ങിയ കയറ്റുമതി സ്ഥാപനങ്ങൾക്ക് വിൽക്കുന്ന ബ്രോക്കർമാർ വഴിയാണ് കമ്പനി ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. തങ്ങളുടെ ഉൽപ്പന്നങ്ങൾ ബ്രോക്കർമാർക്ക് വിൽക്കുന്നതിനു പുറമേ, സകുമ എക്‌സ്‌പോർട്ട് ലിമിറ്റഡ്, ഇന്ത്യൻ ഷുഗർ എക്‌സിം കോർപ്പറേഷൻ, ഗാർഡൻ കോർട്ട്, എച്ച്ആർഎംഎം അഗ്രോ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കയറ്റുമതി അധിഷ്‌ഠിത വ്യാപാരികൾക്കും കമ്പനി ചരക്കുകൾ വിതരണം ചെയ്യുന്നു.
സീറോ വേസ്റ്റ് നിർമ്മാണ കേന്ദ്രമാണ് കമ്പനി നടത്തുന്നത്. ഉൽപ്പാദിപ്പിക്കുന്ന മാലിന്യങ്ങൾ ഒന്നുകിൽ വിൽക്കുകയോ അല്ലെങ്കിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് ഉപയോഗിക്കുകയോ ചെയ്യുന്നു. കമ്പനിയുടെ നിർമ്മാണ യൂണിറ്റ് മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ്.