image

16 Dec 2023 10:47 AM GMT

IPO

മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒ: ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 285 കോടി രൂപ സമാഹരിച്ചു

MyFin Desk

muthoot microfin ipo, raises rs 285 cr from anchor investors
X

Summary

  • 26 ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓരോ ഇക്വിറ്റി ഷെയറിനും 291 രൂപയെന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 97,93,812 ഇക്വിറ്റി ഷെയറുകള്‍ അലോട്ട് ചെയ്തു
  • 960 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്
  • കുറഞ്ഞത് 51 ഓഹരികള്‍ക്കാണ് ഐപിഒ അപേക്ഷ സമര്‍പ്പിക്കേണ്ടത്


മുത്തൂറ്റ് മൈക്രോഫിന്‍ ഐപിഒയുടെ ഭാഗമായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 284.99 കോടി രൂപ സമാഹരിച്ചു.

26 ആങ്കര്‍ നിക്ഷേപകര്‍ക്ക് ഓരോ ഇക്വിറ്റി ഷെയറിനും 291 രൂപയെന്ന ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 97,93,812 ഇക്വിറ്റി ഷെയറുകള്‍ അലോട്ട് ചെയ്തു കൊണ്ടാണ് 284.99 കോടി രൂപ സമാഹരിച്ചത്.

പ്രധാന ആങ്കര്‍ നിക്ഷേപകരില്‍ താഴെ സൂചിപ്പിക്കുന്നവരാണുള്ളത്:

മോര്‍ഗന്‍ സ്റ്റാന്‍ലി ഏഷ്യ (സിംഗപ്പൂര്‍) Pte. ,

WCM ഇന്റര്‍നാഷണല്‍,

JNL മള്‍ട്ടി മാനേജര്‍ ഇന്റര്‍നാഷണല്‍,

ക്ലിയര്‍ വാട്ടര്‍ ഇന്റര്‍നാഷണല്‍,

ഐസിഐസിഐപ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്,

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ്,

ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷുറന്‍സ്,

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്,

എസ്ബിഐ ജനറല്‍ ഇന്‍ഷുറന്‍സ്,

കൊട്ടക് മഹീന്ദ്ര ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്,

റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്.

മുത്തൂറ്റ് മൈക്രോഫിന്‍ പ്രാരംഭ ഓഹരി വില്‍പ്പന 2023 ഡിസംബര്‍ 18-നാണ് ആരംഭിക്കുന്നത്.

പുതിയ ഓഹരികളും, നിലവിലെ ഓഹരിയുടമകള്‍ വിറ്റഴിക്കുന്ന 69 ലക്ഷം ഓഹരികള്‍ ഉള്‍പ്പെടുന്ന ഓഫര്‍ ഫോര്‍ സെയിലുമാണ് പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ളത്.

960 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്.

കുറഞ്ഞത് 51 ഓഹരികള്‍ക്കാണ് ഐപിഒ അപേക്ഷ സമര്‍പ്പിക്കേണ്ടത്.