image

16 Dec 2023 12:28 PM GMT

IPO

മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഇഷ്യൂ വഴി 151 കോടി സമാഹരിക്കും

MyFin Desk

151 crore will be raised through the issue by motisons jewelers
X

Summary

  • ഇഷ്യൂ ഡിസംബർ 18-ന് ആരംഭിച്ച് 20-ന് അവസാനിക്കും
  • പ്രൈസ് ബാൻഡ് 52-55 രൂപ
  • ഒരു ലോട്ടിൽ 250 ഓഹരികൾ


സ്വർണം, ഡയമണ്ട് എന്നിവയുടെ വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഇഷ്യൂ ഡിസംബർ 18-ന് ആരംഭിക്കും. ഇഷ്യൂ വഴി 2.75 കോടി ഓഹരികൾ നൽകി 151.09 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

പത്തു രൂപ മുഖവിലയുള്ള ഓഹരിയുടെ പ്രൈസ് ബാൻഡ് 52-55 രൂപയാണ്. ഒരു ലോട്ടിൽ 250 ഓഹരികളാണുള്ളത്. റീട്ടെയിൽ നിക്ഷേപകർ ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപത്തിന്റെ തുക 13,750 രൂപ. ഐപിഒ ഡിസംബർ 20 ന് അവസാനിക്കും. ഓഹരികളുടെ അലോട്ട്മെന്റ് 21-ന് പൂർത്തിയാവും. ഓഹരികൾ ബിഎസ്ഇ എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ഡിസംബർ 26 ന് ലിസ്റ്റ് ചെയ്യും.

സന്ദീപ് ഛബ്ര, സഞ്ജയ് ഛബ്ര, നമിത ഛബ്ര, കാജൽ ഛബ്ര, മോത്തി ലാൽ സന്ദീപ് ഛബ്ര എച്യുഎഫ്, സന്ദീപ് ഛബ്ര എച്യുഎഫ്, സഞ്ജയ് ഛബ്ര എച്യുഎഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

ഇഷ്യൂ തുക വായ്പകളുടെ തിരിച്ചടവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യം, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി അപയോഗിക്കും.

ഹോളാനി കൺസൾട്ടൺസാണ് ഇഷ്യൂവിന്റെ രജിസ്ട്രാർ. ലിങ്ക് ഇൻടൈം ഇന്ത്യയാണ് റെജിസ്ട്രർ.

1997 ഒക്ടോബറിൽ സ്ഥാപിതമായ മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഗോൾഡ്, ഡയമണ്ട്, മുത്തുകൾ, വെള്ളി, പ്ലാറ്റിനം, മറ്റ് ജ്വല്ലറികൾ എന്നിവയുടെ വില്പനയിൽ ഏർപെട്ടിരിക്കുന്ന ഒരു കമ്പനിയാണ്. പരമ്പരാഗത, ആധുനിക, കോമ്പിനേഷൻ ഡിസൈനുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു.

മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഐപിഒ ആങ്കർ നിക്ഷേപകരിൽ നിന്നും 36 .30 കോടി രൂപ സമാഹരിച്ചു.