30 Oct 2023 4:52 PM IST
Summary
- ഇഷ്യൂ നവംബർ 2-ന് അവസാനിക്കും
- ഓഹരിയൊന്നിന് 122 രൂപ
- ഒരു ലോട്ടിൽ 1000 ഓഹരികൾ
വസ്ത്ര നിർമാണ കമ്പനിയായ മിഷ് ഡിസൈൻസ് എട്ടു ലക്ഷം ഓഹരികൾ നൽകി 9.76 കോടി രൂപ സ്വരൂപിക്കും. ഒക്ടോബർ 31-ന് ആരംഭിക്കുന്ന ഇഷ്യൂ നവംബർ 2-ന് അവസാനിക്കും.
പത്തുരൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 122 രൂപയാണ് ഇഷ്യൂ വില. കുറഞ്ഞത് 1000 ഓഹരികൾക്കായി അപേക്ഷിക്കണം. റീട്ടെയിൽ നിക്ഷേപകർക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 122,000 രൂപയാണ്. ഓഹരികളുടെ അലോട്ട്‌മെന്റ് നവംബർ 7-ന് പൂർത്തിയാവും. ഓഹരികൾ നവംബർ 10-ന് ബിഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യും.
ഇഷ്യൂ തുക പ്രവർത്തന മൂലധന ആവിശ്യം, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്, പൊതു കോർപ്പറേറ്റ് ആവിശ്യം എന്നിവക്കായി ഉപയോഗിക്കും
കൗശൽ ഗോയങ്കയും സാജൻ ഭാർതിയയുമാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
2017 നവംബറിൽ സ്ഥാപിതമായ മിഷ് ഡിസൈൻസ് ഇന്ത്യയിൽ "മിഷ്", "കേർവ്സ് ബൈ മിഷ്" എന്ന ബ്രാൻഡിന് കീഴിൽ തുണിത്തരങ്ങൾ വസ്ത്രങ്ങളാക്കി മാറ്റുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. കമ്പനി നിലവിൽ തങ്ങളുടെ ഉൽപ്പന്നം "സോയി" എന്ന ബ്രാൻഡിൽ യുണൈറ്റഡ് അറബ് എമിറേറ്റിലേക്ക് കയറ്റുമതി ചെയ്യുന്നു. ഉപഭോക്താക്കളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1000-ലധികം ട്രെൻഡി ഡിസൈനുകളുടെ ശേഖരം കമ്പനി നൽകുന്നു. വസ്ത്രങ്ങൾ, ടോപ്പുകൾ, കോ-ഓർഡുകൾ, ടീ-ഷർട്ടുകൾ, ട്രൗസറുകൾ, പലാസോകൾ എന്നിങ്ങനെ സ്ത്രീകളുടെ വസ്ത്രങ്ങളുടെ വിഭാഗത്തിൽ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയുന്നുണ്ട്.
മിഷ് ഡിസൈൻസ് ഐപിഒയുടെ ലീഡ് മാനേജർ ആര്യമാൻ ഫിനാൻഷ്യൽ സർവീസസ്. ഇഷ്യൂവിന്റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ്.